ജിങ്കന് പിന്തുണയുമായി ഡേവിഡ് ജയിംസ്

ഐഎസ്എല്ലില്‍ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേഷ് ജിങ്കന് പിന്തുണയുമായി ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജയിം. ഗോവയ്‌ക്കെതിരെ മത്സരത്തില്‍ ജിങ്കന്‍ കാഴ്ച്ചവെച്ച പ്രകടനത്തെയാണ് ജയിംസ് പ്രത്യേകം എടുത്ത് പറഞ്ഞത്. ബ്ലാസ്റ്റേഴ്‌സ് മുന്‍ പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീനുളള പരോക്ഷ മറുപടി കൂടിയായി മാറി അത്.

പരിക്കേറ്റിട്ടും ജിംഗന്‍ നടത്തിയത് അസാമാന്യ പ്രകടനമാണ്. ഞാന്‍ എന്റെ ക്യാപ്റ്റന്‍ ഭാഗത്തുനിന്നും ആഗ്രഹിച്ച കളി തന്നെയാണ് അദേഹം കളിച്ചത്. ടീമിനുവേണ്ടി ഇത്രമാത്രം ആത്മാര്‍ഥതയോടെ കളിക്കുന്ന മറ്റൊരു താരത്തെ കണ്ടിട്ടില്ലെന്നും ജെയിംസ് കൂട്ടിച്ചേര്‍ത്തു.

ഈ ലീഗിലെ ഏറ്റവും മികച്ച ടീമാണ് ഗോവയെന്നും അവര്‍ക്കെതിരെ മികച്ച കളി പുറത്തെടുത്ത ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ അഭിനന്ദിക്കുന്നതായും ജയിംസ് പറയുന്നു.

അതെസമയം മത്സരത്തിലെ റഫറിയിംഗിനെതിരെ ഡേവിഡ് ജയിംസ് ആഞ്ഞടിച്ചു. ബ്ലാസ്റ്റേഴ്‌സിന് അര്‍ഹതപ്പെട്ട പെനാള്‍റ്റി റഫറി നല്‍കാത്തതാണ് ജയിംസിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. നിര്‍ണായക സമയത്തെ ആ പെനാല്‍റ്റി ലഭിച്ചിരുന്നെങ്കില്‍ കളിയുടെ ഫലം തന്നെ മാറിപ്പോയെനെയെന്ന് ജയിംസ് പരിതപിക്കുന്നു. മത്സര ശേഷം വാര്‍ത്ത സമ്മേളനം നടത്തുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ പരിശീലകന്‍.

നിലവില്‍ ഗോവയോടും തോറ്റതോടെ കേരള ബ്ലാസ്‌റ്റേഴ്‌സിന് മുന്നോട്ടുളള കുതിപ്പിന് ഇനിയുളള മത്സരഫലങ്ങള്‍ നിര്‍ണായകമാണ്. ിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് 14 പോയന്റാണ് ബ്ലാസ്‌റ്റേഴ്‌സിന് ഉളളത്. ഇനിയുളള ആറ് മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചാലെ ബ്ലാസ്റ്റേഴ്‌സിന് പ്ലേഓഫിലേക്ക് മുന്നേറാനാകു.

Latest Stories

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്