യുവന്റസ് വിട്ട് എങ്ങോട്ട്?; ഒടുവില്‍ മൗനം വെടിഞ്ഞ് ക്രിസ്റ്റ്യാനോ

താന്‍ യുവന്റസ് വിടുന്നു എന്നുള്ള ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ട്രാന്‍സ്ഫറുമായി ബന്ധപ്പെടുത്തി ഓരോ ക്ലബുകളുടെ പേര് ചേര്‍ത്ത് പറയുന്നത് തന്നെ അപമാനിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഈ ക്ലബുകളെ അപമാനിക്കലാണെന്ന് ക്രിസ്റ്റ്യാനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കുറിപ്പില്‍ പറഞ്ഞു. ‘എന്നെ അറിയുന്നവര്‍ക്ക് അറിയാം എന്റെ ജോലിയില്‍ എത്രമാത്രം ശ്രദ്ധയാണ് ഞാന്‍ കൊടുക്കുന്നത് എന്ന്. സംസാരം കുറവ്, കൂടുതല്‍ പ്രവൃത്തി, കരിയറിന്റെ തുടക്കം മുതല്‍ ഇതാണ് എന്നെ മുമ്പോട്ട് നയിക്കുന്ന മുദ്രാവാക്യം. ഈയടുത്ത് കേട്ട കാര്യങ്ങളില്‍ ഞാന്‍ എന്റെ നിലപാട് ഇവിടെ വ്യക്തമാക്കുന്നു.’ ‘വ്യക്തിയും കളിക്കാരനുമെന്ന നിലയില്‍ എന്നോടുള്ള അനാദരവിനപ്പുറം, എന്റെ ഭാവി സംബന്ധിച്ച് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കാര്യങ്ങള്‍ ഇതുമായി ബന്ധപ്പെടുത്തുന്ന ക്ലബുകളോടും അവരുടെ കളിക്കാരോടും സ്റ്റാഫിനോടുമുള്ള അനാദരവായും കരുതുന്നു.’ Juventus and Ronaldo have been working for exit for months -Juvefc.com ‘സ്പെയ്നില്‍ ഈ അടുത്തുണ്ടായ സംഭവങ്ങളെ തുടര്‍ന്ന് പല ലീഗുകളിലായി പല ക്ലബുകളുടെ പേര് ഞാനുമായി ബന്ധപ്പെടുത്തി പറയുന്നു. എന്നാല്‍ ആരും സത്യം എന്താണെന്ന് അറിയാന്‍ ആരും ശ്രമിക്കുന്നില്ല. എന്റെ പേരുവെച്ച് ഇത്തരം കളി തുടരാന്‍ ആളുകളെ അനുവദിക്കാനാവില്ലെന്ന് പറയാനാണ് ഞാന്‍ മൗനം ഭേദിക്കുന്നത്.’ ‘ഇനിയും എന്റെ ജോലിയിലും കരിയറിലും ശ്രദ്ധ നല്‍കി മുന്നോട്ടുപോകും. നേരിടാനിരിക്കുന്ന വെല്ലുവിളികള്‍ക്കുവേണ്ടി പ്രതിബദ്ധതയോടെ തയ്യാറെടുപ്പുകള്‍ നടത്തും. മറ്റെല്ലാം വെറുംവര്‍ത്തമാനങ്ങള്‍ മാത്രം.’ ക്രിസ്റ്റ്യാനോ കുറിപ്പില്‍ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ