ഈ പരിപാടി ഇവിടെ വേണ്ട, റൊണാള്‍ഡോയെ വിലക്കി സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

സൗദി പ്രോ ലീഗില്‍ അല്‍-ഷബാബിനെതിരായ അല്‍-നാസറിന്റെ മത്സരത്തിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഒരു മത്സരത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഒപ്പം 30,000 സൗദി റിയാല്‍ പിഴയും ചുമത്തി.

സൗദി പ്രോ ലീഗ് മത്സരത്തില്‍ അല്‍-ഷബാബിനെ 3-2 ന് പരാജയപ്പെടുത്തിയതില്‍ റൊണാള്‍ഡോ നിര്‍ണായക പങ്ക് വഹിച്ചു. എന്നാല്‍ വിജയാഹ്ലാദം പ്രകടിപ്പിക്കവെ സൂപ്പര്‍താരം ഗ്യാലറിയിലേക്ക് നോക്കി അശ്ലീല ആംഗ്യം കാണിച്ചത് വലിയ വിവാദമായി.

റൊണാള്‍ഡോയെ പ്രകോപിപ്പിക്കാന്‍ ഷബാബ് ആരാധകര്‍ നടത്തിയ ‘മെസ്സി’ വിളിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പുറത്ത് വന്ന് ദൃശ്യങ്ങള്‍ വ്യക്തമാകുന്നത്. മത്സരത്തിലുടനീളം ഗ്യാലറിയില്‍ മെസ്സീ ആരവം മുഴക്കി റൊണാള്‍ഡോയെ പ്രകോപിപ്പിക്കാന്‍ ആരാധകര്‍ ശ്രമിച്ചിരുന്നു. ഇതാണ് മത്സര ശേഷം ആരാധകരെ നോക്കി കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിക്കാന്‍ ക്രിസ്റ്റ്യാനോയെ പ്രേരിപ്പിച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

39 കാരനായ റൊണാള്‍ഡോ മുമ്പും സമാനമായ വിവാദങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, അല്‍ ഹിലാലിനെതിരായ പരാജയത്തിന് ശേഷം ഡഗൗട്ടിലേക്കുള്ള യാത്രയ്ക്കിടെ ജനനേന്ദ്രിയത്തില്‍ പിടിക്കുന്ന തരത്തില്‍ ആംഗ്യം കാണിച്ചിരുന്നു. റിയാദ് സീസണ്‍ കപ്പ് ഫൈനലില്‍ അല്‍ നസ്ര്‍ പരാജയപ്പെട്ട് മടങ്ങുമ്പോള്‍ സ്റ്റാന്‍ഡില്‍ നിന്ന് എറിഞ്ഞ അല്‍ ഹിലാല്‍ സ്‌കാര്‍ഫ് തന്റെ ഷോര്‍ട്ട്‌സില്‍ ഇട്ടു വലിച്ചെറിയുന്നതും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Latest Stories

രാജ്യത്തിന്റെ നിലനില്‍പ് ചോദ്യംചെയ്ത് ഭീഷണി ഉയര്‍ത്തരുത്; ആണവായുധം നിര്‍മിക്കുമെന്ന് ഇറാന്‍; ഇസ്രയേലിന് താക്കീതുമായി ആയത്തുല്ലയുടെ ഉപദേശകന്‍

ലൈംഗിക പീഡന പരാതി; കര്‍ണാടകയില്‍ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍

ജോഷിക്ക് വയസായില്ലേ? പഴയതു പോലെ ഇനി അങ്ങേരെക്കൊണ്ടു പറ്റുമോ എന്ന് പറഞ്ഞ് അവര്‍ ആ പ്രോജക്ട് ഉപേക്ഷിച്ചു; വെളിപ്പെടുത്തി സംവിധായകന്‍

നടുറോഡില്‍ വെട്ടി വീഴ്ത്തി, ദേഹത്ത് കല്ലെടുത്തിട്ടു; കരമനയിലെ കൊലപാതകത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

രോഹിത് നാലാം നമ്പറില്‍, കോഹ്ലിക്ക് പുതിയ ബാറ്റിംഗ് സ്ലോട്ട്; ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് പുതിയ ബാറ്റിംഗ് ഓര്‍ഡര്‍ നിര്‍ദ്ദേശം

കെജ്‌രിവാൾ പ്രചാരണത്തിനിറങ്ങുന്നു; ആദ്യം ഹനുമാൻ ക്ഷേത്രത്തിലേക്ക്, പിന്നീട് വാർത്ത സമ്മേളനവും മെഗാ റോഡ് ഷോയും

ദൈവമേ എന്തൊരു ഇന്റലിജന്‍സ് ആണ് ജാസ്മിന് എന്ന് തോന്നും.. എനിക്കും ബിഗ് ബോസില്‍ പോകാന്‍ ആഗ്രഹമുണ്ട്: ഗായത്രി സുരേഷ്

മതിയായി, ഇത് അവസാന ഐപിഎല്‍ സീസണ്‍, കെകെആര്‍ പരിശീലകനെ വിരമിക്കല്‍ അറിയിച്ച് രോഹിത്; വീഡിയോ വൈറല്‍

ഹോസ്പിറ്റല്‍ മേഖലയില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന: ആയിരത്തി എണ്ണൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തി; കര്‍ശന നടപടിയെന്ന് കമ്മീഷണര്‍

എംകെ രാഘവന്റെ പരാതി; കെപിസിസി അംഗത്തെ കോൺഗ്രസിൽ നിന്ന് പുറത്താക്കി