ആരാധകരെ അത്ഭുതപ്പെടുത്തിയ ക്രിസ്റ്റ്യാനോ 'കേഡര്‍'

കാല്‍പ്പന്ത് കളത്തില്‍ ചടുല നീക്കങ്ങള്‍ക്ക് വിഖ്യാതനായ പോര്‍ച്ചുഗീസ് പ്രതിഭ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബ് മാറ്റവും ആരാധകരുടെയും ഫുട്‌ബോള്‍ നിരീക്ഷകരുടെയും കണക്കുകൂട്ടലുകളെ വെട്ടിച്ചു കയറുന്നതായി. ഈ സീസണില്‍ തന്നെ ക്രിസ്റ്റ്യാനോ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് വിടുമെന്ന് കോച്ച് മാസിമിലിയാനോ അല്ലെഗ്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇറ്റാലിയന്‍, ബ്രിട്ടീഷ് മാധ്യമങ്ങള്‍ക്ക് ക്രിസ്റ്റ്യാനോയുടെ പുതിയ ക്ലബ്ബ് ഏതെന്നത് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. ക്രിസ്റ്റ്യാനോയുടെ പദ്ധതികള്‍ രഹസ്യമായിവയ്ക്കാന്‍ ഏജന്റ് അടക്കം താരത്തിന് ഒപ്പമുള്ളവര്‍ക്കും സാധിച്ചു.

ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോകുമെന്നാണ് ഏവരും അവസാന നിമിഷം വരെ കരുതിയത്. പക്ഷേ, തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തെരഞ്ഞെടുത്ത സിആര്‍7 ഏവരെയും ഞെട്ടിച്ചു. ഭരണകൂടത്തെ നിയന്ത്രിക്കുകയും ഭരണചക്രം തിരിക്കുകയും ചെയ്യുന്ന ചില വിപ്ലവ പാര്‍ട്ടികളുടെ കേഡര്‍ സംവിധാനത്തെപോലെ രഹസ്യം കാത്തുസൂക്ഷിക്കുന്നതില്‍ ക്രിസ്റ്റ്യാനോയുടെ സംഘവും അവസാന നിമിഷംവരെ വിജയിച്ചെന്നു പറയാം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തന്റെ പഴയ ഗുരുനാഥന്‍ സര്‍ അലക്‌സ് ഫെര്‍ഗ്യൂസന്റെ ഇടപെടലാണ് റോണോയെ ചുവന്ന ചെകുത്താന്‍മാരുടെ പാളയത്തിലേക്ക് വീണ്ടുമെത്തിച്ചതെന്ന് കരുതപ്പെടുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ആദ്യ ഊഴത്തില്‍ ഒപ്പം കളിച്ച ഒലെ ഗണ്ണാര്‍ സോള്‍ഷേര്‍ ഇപ്പോള്‍ പരിശീലകസ്ഥാനം വഹിക്കുന്നതും പ്രീമിയര്‍ ലീഗുമായുള്ള ബന്ധം പുന:സ്ഥാപിക്കാന്‍ ക്രിസ്റ്റ്യാനോയെ പ്രേരിപ്പിച്ച ഘടകങ്ങളില്‍പ്പെടുന്നു.

Latest Stories

IPL 2024: സഞ്ജുവില്‍നിന്ന് സാധാരണ കാണാറില്ലാത്ത പ്രതികരണം, ആ അലറിവിളിയില്‍ എല്ലാം ഉണ്ട്

യുവാക്കള്‍ തമ്മില്‍ അടിപിടി, കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു; രണ്ടു പേര്‍ അറസ്റ്റില്‍

യുവാക്കളെ തെറ്റായി ബാധിക്കും, വിക്രം അക്രമം പ്രോത്സാഹിപ്പിക്കുന്നു; 'വീര ധീര ശൂര'നെതിരെ പരാതി, പോസ്റ്റര്‍ വിവാദത്തില്‍

ശ്രീനിയേട്ടന്റെ സംവിധാനത്തില്‍ നായികയായി, അത് നടക്കില്ല ഞാന്‍ വീട്ടില്‍ പോണു എന്ന് പറഞ്ഞ് ഒരൊറ്റ പോക്ക്.. എട്ട് വര്‍ഷത്തിന് ശേഷമാണ് വീണ്ടും കാണുന്നത്: ഭാഗ്യലക്ഷ്മി

ചില സിനിമകള്‍ ചെയ്യാന്‍ ഭയമാണ്, പലതും ഉപേക്ഷിക്കേണ്ടി വന്നു, അച്ഛനും അമ്മയ്ക്കും അതൊന്നും ഇഷ്ടമല്ല: മൃണാള്‍ ഠാക്കൂര്‍

ചില ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; അല്ലെങ്കില്‍ നിയമനടപടി; വ്യാജപ്രചരണത്തില്‍ ശോഭ സുരേന്ദ്രനെതിരെ വക്കീല്‍ നോട്ടീസയച്ച് ഗോകുലം ഗോപാലന്‍

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്