അർജന്റീനയും ബ്രസീലും ഒന്ന് സൂക്ഷിച്ചോ; ഈ ടീം അത്ര നിസാരക്കാരല്ല

ഇന്ന് നടന്ന കോപ്പ അമേരിക്കൻ ടൂർണമെന്റിൽ ബൊളീവിയയെ 5-0 തോല്പിച്ച് തകർപ്പൻ ജയം നേടി ഉറുഗ്വേ. നിലവിൽ അർജന്റീനയും ബ്രസീലും ആണ് കപ്പ് നേടാൻ മുൻപന്തിയിൽ ഉള്ളത്. എന്നാൽ ഈ രണ്ടു ടീമുകൾക്കും ഒരു ഭീഷണിയായി തീരാൻ സാധ്യത ഉള്ള ടീം ആണ് ഉറുഗ്വേ. ആദ്യം മുതലേ ആധിപത്യം സ്ഥാപിച്ചിരുന്ന ഇവർ 8 ആം മിനിറ്റിൽ തന്നെ ഗോൾ നേടി തുടക്കം കുറിച്ചിരുന്നു. ആദ്യ പകുതി അവസാനിച്ചപ്പോൾ 2 – 0 എന്ന നിലയിൽ ആയിരുന്നു കളി അവസാനിച്ചത്.

രണ്ടാം പകുതിയിൽ ബൊളീവിയ കുറെ ഷോട്ടുകൾക്ക് പരീക്ഷണം നടത്തിയെങ്കിലും ഫലം കാണാനായില്ല. കളിയുടെ 60 ശതമാനവും പൊസഷൻ ഉറുഗെയുടെ കൈയിൽ ആയിരുന്നു. മികച്ച മുന്നേറ്റം ബൊളീവിയ നടത്തിയെങ്കിലും ഉറുഗെയ് പ്രധിരോധ ഭടന്മാർ അത് തടഞ്ഞിരുന്നു. ഉറുഗെയ്ക്ക് വേണ്ടി എഫ്. പെല്ലിസ്ട്രി, ഡി. ന്യൂനെസ് ,എം. അറൗജോ, എഫ്. വാൽവെർഡെ ,ആർ. ബെൻ്റാൻകൂർ എന്നിവർ ചേർന്നാണ് ഗോളുകൾ നേടിയത്. ഗ്രൂപ്പ് മത്സരത്തിൽ ഇവരാണ് മുൻപിൽ നിൽക്കുന്നത്.

ഇന്നത്തെ മത്സരത്തോടു കൂടി കോപ്പ അമേരിക്കയിലെ അടുത്ത ഘട്ടമായ ക്വാട്ടർ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ് ഉറുഗ്വേ ടീം. ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്ന ടീമിന്റെ അവസാന മത്സരം ജൂലൈ 1 യുഎസ്‌ഐയുമായിട്ടാണ്.

നിലവിൽ കോപ്പ കപ്പ് അടിക്കാൻ സാധ്യത കൂടുതൽ ഉള്ള ടീമുകൾ ആണ് അർജന്റീനയും ബ്രസീലും, എന്നാൽ ഇന്ന് ബൊളീവിയയെ നല്ല മാർജിനിൽ തോല്പിച്ചത് കൊണ്ട് ഉറുഗ്വേ ടീമിനും കപ്പ് നേടാൻ ഉള്ള സാദ്ധ്യതകൾ കൂടി നിൽക്കുകയാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ