സങ്കടം മാറാതെ വിനീത്; ഷോക്ക് മാറാതെ ആരാധകര്‍; സംഭവിച്ചത് ഇതാണ്‌

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ്‌ സി.കെ. വിനീത്. വിനീതില്ലാത്തൊരു മഞ്ഞപ്പട കേരളത്തിന് സങ്കല്‍പ്പിക്കാനാവില്ല.  ഇന്നലെ നടന്ന മുംബൈ സിറ്റിയ്‌ക്കെതിരായ മത്സരത്തില്‍ 89-0ം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡും അതുവഴി റെഡ് കാര്‍ഡും കണ്ട് വിനീത് പുറത്തായപ്പോള്‍ ബ്ലാസ്‌റ്റേഴ്സ് ടീമിനെ മാത്രമല്ല കേരളക്കരയുടെ ആകെയൊന്ന് ഉള്ള് പിടച്ചു.

രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ മത്സരം സമനിലയിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോഴാണ് നിര്‍ഭാഗ്യം വിനീതിനെ ചുവപ്പുകാര്‍ഡിന്റെ രൂപത്തില്‍ വന്നു വേട്ടയാടിയത്. വലതു വിങ്ങിലൂടെ പന്തുമായി ക്വാര്‍ട്ടിലേക്ക് കുതിച്ച വിനീതിന് പക്ഷെ പ്രതിരോധത്തെ മറികടക്കാനായില്ല. കിട്ടിയ അവസരം മുതാലാക്കാന്‍ വിനീത് നൈസായി ശ്രമിച്ചതാണ് പക്ഷെ റഫറിയുടെ കണ്ണിലുടക്കി. എന്താണ് സംഭവിച്ചതെന്ന് റഫറി കൃത്യമായി കണ്ടിരുന്നു. പനാല്‍റ്റി ലഭിക്കാന്‍ ആര്‍ത്തുവിളിച്ച ആരാധകര്‍ക്ക് പക്ഷെ റഫറിയുടെ ചുവപ്പ് കാര്‍ഡാണ് കാണാനായത്.

മുംബൈ സിറ്റിക്കെതിരെ ഗോളടിക്കുമെന്ന് വിനീത് നേരത്തെ പറഞ്ഞിരുന്നു. അതിനായി കാത്തിരിയ്ക്കുകയുമായിരുന്നു സ്റ്റേഡിയം മുഴുവന്‍. 14ാം മിനുറ്റില്‍ മാര്‍ക് സിഫ്നോസ് സീസണില്‍ ടീമിന്റെ ആദ്യ ഗോള്‍ നേടി. വിങ്ങില്‍ വിനീത് മികച്ച നീക്കങ്ങളിലൂടെ മൈതാനം നിറഞ്ഞ് കളിക്കുകയും ചെയ്തു. എന്നാല്‍ വിനീതിന് ഗോളടിക്കാന്‍ കിട്ടിയ 3 അവസരങ്ങള്‍ പാഴാക്കിയത് ആരാധകര്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കി.

28-ാം മിനിറ്റില്‍ വിനീതിന്റെ ഷോട്ട് ഗോളി ഉഗ്രന്‍ സേവിലൂടെ തട്ടിയകറ്റി. 55-ാം മിനിറ്റില്‍ ഗോള്‍പോസ്റ്റിന് മുകളിലൂടെ വിനീതിന്റെ ഷോട്ട്. അനാവിശ്യ അഭിനയം നടത്തി വിനീത് രണ്ടാം മഞ്ഞക്കാര്‍ഡ് ചോദിച്ച് മേടിയ്ക്കുകയായിരുന്നു. ഇതോടെ ആര്‍ത്തിരമ്പിയ സ്റ്റേഡിയം നിശബ്ദമായി.

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ആഗ്രഹിച്ച ഗോള്‍ പിറന്നെങ്കിലും ആദ്യ വിജയം ബ്ലാസ്റ്റേഴ്സിന് നേടാനാവില്ല.  മുംബൈ സിറ്റി രണ്ടാം പകുതിയില്‍ നേടിയ ഗോളില്‍ ബ്ലാസ്റ്റേഴ്സിനെ 1-1ന് സമനിലയില്‍ തളക്കുകയായിരുന്നു. മത്സരത്തിന്റെ സമസ്ത മേഘലകളിലും ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തിയിട്ടും കേരളം ആഗ്രഹിച്ച വിജയം നേടാനായില്ല.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി