രക്ഷകനായി ഇയാന്‍ ഹ്യൂം വീണ്ടും: വിജയക്കുതിപ്പ് തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സ്; മുംബൈക്കെതിരേ ജയം

തുടര്‍ച്ചയായ തിരിച്ചടികള്‍ക്കു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിജയ പാതയില്‍. മുംബൈ സിറ്റിക്കെതിരേ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. 23ാം മിനുട്ടില്‍ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിന്റെ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് മുംബൈയെ കീഴടക്കിയത്.

പാതിവഴിയില്‍ ടീമില്‍ നിന്നും രാജിവെച്ച റെനെ മ്യൂലന്‍സ്റ്റീന് പകരക്കാരനായി വന്ന ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സിനെ വിജയപാതയിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. തിരിച്ചടികളില്‍ പ്രതിസന്ധിയിലാക്കിയ ബ്ലാസ്റ്റേഴ്‌സിനെ വിജയ വഴിയിലെത്തിച്ചതില്‍ ഇയാന്‍ ഹ്യൂമും നിര്‍ണായക പങ്കുവഹിച്ചു.

ഡല്‍ഹിക്കെതിരേ ഹാട്രിക്ക് മികവോടെ ഫോമിലേക്ക് തിരിച്ചെത്തിയ കനേഡിയന്‍ താരമായ ഹ്യൂം മുംബൈക്കെതിരേയും ഫോം തുടര്‍ന്നു. 23ാം മിനുട്ടില്‍ പെക്കൂസണ്‍ നല്‍കിയ പാസില്‍ നിന്നാണ് ഹ്യൂം മുംബൈ വലകുലുക്കിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ മുന്നേറാനും ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു.

ഡല്‍ഹിക്കെതിരേ 3-1ന് ജയിച്ച ആത്മവിശ്വാസത്തിലിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് തുടക്കത്തില്‍ തന്നെ മുംബൈ പ്രതിരോധത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചു. ഇതിനിടയില്‍ ലഭിച്ച അവസരമാണ് പെക്കൂസണ്‍ ഹ്യൂമിലൂടെ ഗോളാക്കി മാറ്റിയത്.

കൊച്ചിയില്‍ നടന്ന അദ്യ പാദത്തില്‍ ഇരുടീമുകളും 1-1നു സമനില പാലിച്ചിരുന്നു. എന്നാല്‍ പുതിയ പരിശീലകന്‍ എത്തിയതോടെ കെട്ടിലും മട്ടിലും മാറ്റങ്ങളൊരുക്കിയ ബ്ലാസ്റ്റേഴ്സ് മുംബൈക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി. കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകന്‍ ഡേവിഡ് ജെയിംസിന്റെ കീഴില്‍ തോല്‍വി അറിയാതെ രണ്ടാം ജയമാണ് മുംബൈക്കെതിരേ സ്വന്തമാക്കിയത്.

ഇയാന്‍ ഹ്യൂമാണ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍ പേടിക്കേണ്ട താരമെന്ന് അലക്‌സാന്ദ്രെ ഗുയിമറെസ് വ്യക്തമാക്കിയിരുന്നു. ഇത് സത്യമാകുന്ന പ്രകടനമാണ് ഹ്യൂം കാഴ്ചവെച്ചത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്