ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ക്കുന്നത് മാനേജുമെന്റിന്റെ മണ്ടത്തരം, തുറന്നടിച്ച് മുന്‍ കോച്ച്‌

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് അടിപതറുന്നതിന്റെ കാരണം വ്യക്തമാക്കി ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ കാല പരിശീലകരില്‍ ഒരാളായ ടെര്‍വര്‍ മോര്‍ഗണ്‍. പരിശീലകര്‍ക്ക് മാനേജുമെന്റ് വേണ്ടത്ര സമയം അനുവദിക്കാത്തതാണ് ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എല്ലില്‍ തിരിച്ചടിയാകുന്നതെന്ന് മോര്‍ഗണ്‍ തുറന്ന് പറയുന്നു.

ഐഎസ്എല്‍ പോലുളള കുറച്ച് മത്സരങ്ങള്‍ മാത്രമുളള ലീഗില്‍ കോച്ചുമാരെ മാറിമാറി പരീക്ഷിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നുവെന്ന് മോര്‍ഗണ്‍ പറയുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാല്‍പതോളം മത്സരങ്ങള്‍ പരീക്ഷിച്ച ശേഷമാണ് കോച്ചിനെ മാറ്റുന്നതെങ്കില്‍ ഇവിടെ നാലോ അഞ്ചോ മത്സരങ്ങളിലെ പരാജയങ്ങള്‍ പരിശീലകന്റെ സ്ഥാനം തെറിയ്ക്കാന്‍ ഇടയാക്കുന്നുവെന്നും ഇത് ക്ലബിനെ തകര്‍ക്കുമെന്നും മോര്‍ഗന്‍ തുറന്ന് പറയുന്നു.

പുതിയ പരിശീലകന്‍ വികൂനയുടെ കാര്യത്തില്‍ ക്ലബ് മികച്ച നീക്കമാണ് നടത്തിയതെന്ന് പറയുന്ന മോര്‍ഗന്‍ അദ്ദേഹവുമായി രണ്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത് ഏറെ ഗുണകരമാകുമെന്നും വിലയിരുത്തു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ സീസണില്‍ സഹപരിശീലകനായിരുന്നു മോര്‍ഗണ്‍. ഡേവിഡ് ജയിംസിനൊപ്പം അന്ന് ബ്ലാസ്റ്റേഴ്‌സിനെ മോര്‍ഗണ്‍ ഫൈനലിലെത്തിച്ചിരുന്നു. നേരത്തെ മൂന്ന് വര്‍ഷത്തോളം ഈസ്റ്റ് ബംഗാളിനെ പരിശീലിപ്പിച്ചിട്ടുളള പരിശീലകന്‍ കൂടിയാണ് മോര്‍ഗണ്‍.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി