നാല് സൂപ്പർ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ ബാഴ്‌സലോണ, നല്ല കാര്യമെന്ന് ആരാധകർ

മാഞ്ചസ്റ്റർ യുണൈറ്റഡിനോട് യുവേഫ യൂറോപ്പ ലീഗ് തോറ്റതിന് പിന്നാലെ നാല് കളിക്കാരെ വിറ്റുകൊണ്ട് ബാഴ്‌സലോണ കടുത്ത നടപടി സ്വീകരിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. തങ്ങളുടെ പ്ലേഓഫിന്റെ രണ്ടാം പാദത്തിൽ ഓൾഡ് ട്രാഫോർഡിൽ 2-1 ന് ബാഴ്‌സ പരാജയപ്പെട്ടു. രണ്ട് ലെഗിനിടയിൽ 4-3 എന്ന തോൽവിഎട്ട് വാങ്ങി ഫൈനൽ കാണാതെ ടീം പുറത്തായി.

ഡിയാരിയോ ഗോൾ പറയുന്നതനുസരിച്ച്, സ്പാനിഷ് ക്ലബ് ഇപ്പോൾ വേനൽക്കാലത്ത് റാഫിൻഹ, ഫ്രാങ്ക് കെസ്സി, സെർജി റോബർട്ടോ, അൻസു ഫാത്തി എന്നിവരെ ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ആദ്യ പാദത്തിൽ യുണൈറ്റഡിനെതിരെ ഒരു ഗോൾ നേടിയ റാഫിഹ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ, രണ്ടാമത്തേതിൽ അദ്ദേഹത്തിന് വേണ്ടത്ര തിളങ്ങാനായില്ല. കഴിഞ്ഞ വേനൽക്കാലത്ത് ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് ചേർന്നതിന് ശേഷം സീസണിലുടനീളം അദ്ദേഹത്തിന്റെ ഫോം ദുർബലമായിരുന്നു. മത്സരങ്ങളിൽ ഏഴ് ഗോളുകൾ നേടിയ അദ്ദേഹം അസിസ്റ്റുകളൊന്നും നൽകിയിട്ടില്ല. വിചാരിച്ച പ്രകടനത്തിന്റെ കാൽഭാഗം പോലും പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ കെസിയുടെ വാതിലും അടഞ്ഞു.

നിലവിൽ ബാഴ്‌സയുമായുള്ള കരാറിന്റെ അവസാന മാസങ്ങളിലാണ് റോബർട്ടോ. മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള താരത്തിന്റെ മോശം പ്രകടനം കൂടി ആയതോടെ താരത്തെയും ക്ലബ് പുറത്താക്കിയേക്കും.

അതേസമയം, പത്താം നമ്പർ കുപ്പായം ഏറ്റെടുക്കുമ്പോൾ ബാഴ്‌സലോണയിൽ ലയണൽ മെസ്സിയുടെ അവകാശിയായി ഫാത്തിയെ കണക്കാക്കിയിരുന്നു. പരിക്കിന്റെ പ്രശ്‌നങ്ങൾ തീർച്ചയായും അദ്ദേഹത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തിയിട്ടുണ്ടെങ്കിലും, പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ യുവതാരം പരാജയപ്പെട്ടു. ഈ കാമ്പെയ്‌നിലുടനീളം 34 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും മൂന്ന് അസിസ്റ്റുകളും ഫാത്തി നേടിയിട്ടുണ്ട്.

Latest Stories

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍