ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌.സിയ്ക്ക് തകര്‍പ്പന്‍ ജയം ; ഉദാന്ത സിംഗിന് ഇരട്ട ഗോൾ

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ വമ്പന്‍ തിരിച്ചുവരവ് നടത്തുന്ന ബംഗലുരുവിന് ചെന്നിയന്‍ എഫ്‌സിയ്ക്ക് എതിരേ തകര്‍പ്പന്‍ ജയം. ഉദാന്താസിംഗിന്റെ ഇരട്ടഗോളുകളുടെ പിന്‍ബലത്തില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബംഗലുരുവിന്റെ വിജയം. ഇമാന്‍ ബസാഫ പെനാല്‍റ്റിയില്‍ നിന്നും ആദ്യഗോള്‍ നേടിയിരുന്നു.

കളിയുടെ 13 ാം മിനിറ്റില്‍ നായകന്‍ സുനില്‍ ഛേത്രിയെ വീഴ്്ത്തിയതിന് കിട്ടിയ പെനാല്‍റ്റിയാണ് ബസാഫ വലിയില്‍ എത്തിച്ചത്. ചെന്നിയന്‍ ഗോളിയെ എതിര്‍വശത്തേക്ക് വിട്ട് ബസാഫ പന്ത് പോസ്റ്റിന്റെ വലതു മൂലയിലേക്ക് അയയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഉദാന്താസിംഗിന്റെ ഏറ്റവും മനോഹരമായ ഗോള്‍ വന്നത്. ഗോളിന്റെ ക്രെഡിറ്റ് മുഴുവനും നായകന്‍ സുനില്‍ ഛേത്രിയ്ക്കായിരുന്നു. ഉദാന്ത ബോക്‌സിലേക്ക് നീട്ടിക്കൊടുത്ത പന്ത് ഛേത്രി നാലു പ്രതിരോധക്കാരെയും ഗോളിയേയും കീഴപ്പെടുത്തി വലിയിലേക്ക് തട്ടാന്‍ മാത്രം ഉദാന്തയ്ക്ക്് നല്‍കി.

ലീഗിന്റെ പട്ടികയില്‍ 48 ഗോളുകളുമായി നില്‍ക്കുന്ന ഛേത്രി ലീഗ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമായി മാറാനുള്ള അവസരം പോലും ഒഴിവാക്കിയാണ് ഉദാന്തയ്ക്ക് പന്ത കൈമാറിയത്. 42 ാം മിനിറ്റില്‍ കിട്ടിയ ഈ അവസരം ഉദാന്ത വലയിലാക്കി. രണ്ടാം പകുതിയില്‍ ചെന്നിയന്‍ പ്രതിരോധം വരുത്തിയ പിഴവ് മുതലെടുത്ത് ഗോളിയെ കബളിപ്പിച്ച് ഉദാന്ത വീണ്ടും ഗോള്‍ നേടി. ജയിച്ചാല്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയുമായിരുന്ന അവസരമാണ് ചെന്നിയന്‍ നഷ്ടമാക്കിയത്.

Latest Stories

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്

റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി