ഈ സൂപ്പര്‍ താരം ഐഎസ്എല്ലില്‍ നിന്നും പിന്മാറുന്നു

ഐഎസ്എല്‍ നാലാം സീസണില്‍ നിലവിലെ ചാമ്പ്യന്മാരായ എടികെയ്ക്ക് വീണ്ടും തിരിച്ചടി. എടികെയുടെ സൂപ്പര്‍ താരം കാള്‍ ബേക്കര്‍ ഐഎഎസ്എല്ലില്‍ നിന്നും പിന്മാറിയേക്കും. പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

കാള്‍ ബേക്കറിന്റെ പകരകാരനെ കണ്ടെത്താന്‍ എടികെ മാനേജ്‌മെന്റ് ശ്രമം തുടങ്ങി കഴിഞ്ഞു. പ്രീ സീസണ്‍ മത്സരത്തിനിടെ പരിക്കറ്റേതാരത്തിന് ഉടന്‍ ടീമിനൊപ്പം ചേരാന്‍ സാധിക്കാത്തതോടെയാണ് ജനുവരി ട്രാന്‍സ്ഫരില്‍ പുതിയ താരത്തെ ടീമിലെത്തിക്കാന്‍ എടികെ തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചത്.

കാള്‍ ബേക്കറെ കൂടാതെ നിരവധി താരങ്ങളുടെ പരിക്ക് ടീമിനെ വലാതെ ബാധിച്ചു കഴിഞ്ഞു. സൂപ്പര്‍ താരം റോബീ കീന്‍,ജയേഷ് റാണെ, അശുതോഷ് മേത്ത,അന്‍വര്‍ അലി, നല്ലപ്പന്‍ മോഹന്‍രാജ് തുടങ്ങിയവര്‍ എല്ലാം പരിക്കേറ്റ് കോച്ച് ടെഡി ഷെറിങ്ഹാമിന് തലവേദനയാണ്.

കൂടാതെ കഴിഞ്ഞ മത്സരത്തില്‍ സ്വന്തം നാട്ടില്‍ പൂനെയോട് 4-1 ന്റെ തോല്‍വി വഴങ്ങേണ്ടി വന്നതും എടികെയ്ക്ക് ശുഭസൂചനയല്ല. ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് ഗോള്‍ രഹിത സമനിലയും കൊല്‍ക്കത്ത വഴങ്ങിയിരുന്നു.

Latest Stories

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം

ബോൾട്ടിന്റെ പേര് പറഞ്ഞ് വാഴ്ത്തിപ്പാടുന്നതിന്റെ പകുതി പോലും അവന്റെ പേര് പറയുന്നില്ല, അവനാണ് ശരിക്കും ഹീറോ; അപ്രതീക്ഷിത താരത്തിന്റെ പേര് ആകാശ് ചോപ്ര