യൂറോ ടീമുകളുമായി മുട്ടുന്നതാണ് ഇഷ്ടമെന്ന് അര്‍ജന്റീന പരിശീലകന്‍; ലോക കപ്പിനു മുമ്പ് ക്രിസ്റ്റ്യാനോ- മെസ്സി ബലാബലം

ഖത്തര്‍ മിക്കവാറും ലോകഫുട്‌ബോളിലെ രാജാക്കന്മാരായ ലിയോണേല്‍ മെസ്സിയുടേയും ക്രിസ്ത്യാനോ റൊണാള്‍ഡോയുടേയും അവസാന ലോകകപ്പ് ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. വന്‍കരകളിലെ ജേതാക്കളാക്കിയിട്ടുണ്ടെങ്കിലും ലോകകപ്പ് ഇതുവരെ സ്വന്തം നാട്ടില്‍ എത്തിക്കാന്‍ ക്രിസ്ത്യാനോയ്ക്കും മെസ്സിക്കും കഴിഞ്ഞിട്ടില്ല. ഇത്തവണ ഇവരില്‍ ആരെങ്കിലും കപ്പുയര്‍ത്തുമോ എന്ന ആകാംഷയിലാണ് രണ്ടുടീമിന്റെയും താരങ്ങളുടെയും ആരാധകര്‍. എന്നാല്‍ ലോകകപ്പിന് മുമ്പ് തന്നെ ഇവര്‍ തമ്മില്‍ ബലാബലം പരീക്ഷിച്ചേക്കും.

അര്‍ജന്റീനയുടെ സന്നാഹ മത്സരങ്ങള്‍ യൂറോപ്യന്‍ ടീമുകള്‍ക്ക് എതിരേ വരുന്നതാണ് ഇതിന് കാരണം. അര്‍ജന്റീനിയന്‍ മാധ്യമമായ ടിഎന്‍ടി സ്‌പോര്‍ട്ടിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകകപ്പിനു മുന്‍പ് അര്‍ജന്റീനയ്ക്ക് ബെല്‍ജിയം, ഡന്മാര്‍ക്ക്, പോര്‍ച്ചുഗല്‍ ടീമുകള്‍ക്കെതിരേ കളി വരുന്നുണ്ട്. ബെല്‍ജിയവും ഡെന്മാര്‍ക്കും അര്‍ജന്റീനയും ലോകകപ്പിലേക്ക് നേരിട്ട് ടിക്കറ്റ് എടുത്തവരാണ്. എന്നാല്‍ പോര്‍ച്ചുഗലിന് യോഗ്യത കിട്ടുമെന്ന് പോലും ഉറപ്പില്ല. തുര്‍ക്കിക്കെതിരേ നടക്കുന്ന പ്‌ളേ ഓഫ് മറികടക്കേണ്ടി വരും.

നിലവില്‍ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള ടീമാണ് ബെല്‍ജിയം. ലോകകപ്പിനു മുന്നോടിയായി യൂറോപ്പിലുള്ള ടീമുകളുമായി സൗഹൃദ മത്സരം കളിക്കാനുള്ള ആഗ്രഹം അര്‍ജന്റീന പരിശീലകന്‍ സ്‌കലോണി പ്രകടിപ്പിച്ചിരുന്നു. യൂറോ കപ്പ്, കോപ്പ അമേരിക്ക കിരീടം വിജയിച്ച ടീമുകള്‍ തമ്മില്‍ ജൂണിലാണ് മത്സരം നടക്കുന്നത്. അതിന് മുമ്പായി ലാറ്റിനമേരിക്ക യിലെ ലോകകപ്പ് ഫേവറിറ്റുകളില്‍ ഒന്നായ ബ്രസീലുമായും അര്‍ജന്റീനയ്ക്ക് കളിയുണ്ട്. അതിന് പിന്നാലെയാണ് പോര്‍ച്ചുഗലിന് എതിരേ അര്‍ജന്റീനയ്ക്ക് സൗഹൃദ മത്സരം വരുന്നത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി