ചിലി തോറ്റു, അര്‍ജന്റീനയ്ക്ക് ലോക കപ്പ് യോഗ്യത

ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരേ സമനില വഴങ്ങിയെങ്കിലും അര്‍ജന്റീനയ്ക്ക് ഖത്തറിലേക്ക് ടിക്കറ്റ്. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ചിലി ഇക്വഡോറിനോട് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോറ്റതോടെയാണ് അര്‍ജന്റീന ഔദ്യോഗികമായി ഖത്തര്‍ ലോക കപ്പിന് യോഗ്യത ഉറപ്പാക്കിയത്.

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന അര്‍ജന്റീന-ബ്രസീല്‍ ലോക കപ്പ് യോഗ്യത മത്സരം ഗോള്‍രഹിത സമനിലയിലാണ് കലാശിച്ചത്. ഇരുടീമുകളും ശ്രദ്ധയോടെ കളിച്ച ആദ്യ പകുതിയില്‍ പന്തിലുള്ള ആധിപത്യം അര്‍ജന്റീനക്കായിരുന്നു എങ്കിലും കൂടുതല്‍ മുന്നേറ്റങ്ങളൊന്നും രണ്ടു ടീമുകളുടെയും ഭാഗത്തു നിന്നും കണ്ടില്ല. രണ്ടാം പകുതി ഇരുടീമുകളുടെയും മുന്നേറ്റം കൊണ്ട് ആദ്യ പകുതിയേക്കാള്‍ ആവേശകരമായിരുന്നു എങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു.

കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ മെസ്സിയുടെ ഒരു ലോങ് റേഞ്ചര്‍ ബ്രസീല്‍ ഗോളി ആലിസണ്‍ തടുത്തിട്ടത് മത്സരഫലത്തില്‍ നിര്‍ണായകമായി. 61-ാം മിനിറ്റില്‍ ഫ്രെഡിന്റെ ഷോട്ട് ക്രോസ്ബാറിലിടിച്ച് മടങ്ങിയത് ബ്രസീലിനും തിരിച്ചടിയായി.

ഗ്രൂപ്പില്‍ 13 മത്സരങ്ങളില്‍ നിന്ന് 35 പോയിന്റുമായി ബ്രസീല്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 29 പോയിന്റുമായി അര്‍ജന്റീന രണ്ടാമതുണ്ട്. ബ്രസീല്‍ ഒക്ടോബറില്‍ തന്നെ ലോക കപ്പ് യോഗ്യത ഉറപ്പിച്ചിരുന്നു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ