കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ട് ഒരു താരം കൂടി, പ്രീതം കോട്ടാൽ ഇനി ചെന്നൈയിൻ എഫ്സിയുടെ താരം

ഇന്ത്യൻ സൂപ്പർ ലീഗിൽ ജനുവരി ട്രാസ്‌ഫർ വിൻഡോ പുരോഗമിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് മറ്റൊരു താരം കൂടി. ഡിഫൻഡർ പ്രീതം കോട്ടാലാണ് ഇത്തവണ ക്ലബ് വിട്ട് പോകുന്ന താരം. ഒരു മാസത്തിനുള്ളിൽ ലോണിൽ മൂന്ന് പേർ ഉൾപ്പെടെ ആറ് കളിക്കാരെ ബ്ലാസ്റ്റേഴ്സ് വിറ്റഴിച്ചിട്ടുണ്ട് എന്നാൽ ഒരു കളിക്കാരനെ മാത്രമാണ് പകരം സൈൻ ചെയ്യാൻ സാധിച്ചത്. അലക്‌സാണ്ടർ കോയിഫ്‌, രാഹുൽ കെപി അടക്കമുള്ള താരങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

എന്നാൽ അതേസമയം സീസണിലെ ബാക്കിയുള്ള കളികളിൽ ടീമിനെ ഇടക്കാല പരിശീലകർ തന്നെ കൈകാര്യം ചെയ്യുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു. ആരാധക സംഘവുമായുള്ള തർക്കങ്ങൾ പരിഹരിക്കാനുള്ള യോഗത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെൻ്റ് തീരുമാനം മഞ്ഞപ്പട അംഗങ്ങളെ അറിയിച്ചത്. ക്ലബ് പറയുന്നതനുസരിച്ച്, ഈ സീസണിലെ ശേഷിക്കുന്ന എട്ട് ലീഗ് മത്സരങ്ങൾക്കും പ്ലേ ഓഫ് സാധ്യതയുള്ള ഗെയിമുകൾക്കും ഇടക്കാല ഹെഡ് കോച്ച് ടിജി പുരുഷോത്തമനും അസിസ്റ്റൻ്റ് കോച്ച് ടോമാസ് ടോർസും തന്നെയാണ് ചുമതലയിൽ തുടരും.

ഡിസംബർ പകുതിയോടെ ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്റെയുമായി ക്ലബ് വേർപിരിഞ്ഞതിന് ശേഷമാണ് അസിസ്റ്റൻ്റുമാർ രംഗത്തെത്തിയത്. സ്വീഡിഷ് മാനേജർക്ക് കീഴിൽ 12 ഐഎസ്എൽ മത്സരങ്ങളിൽ ഏഴിലും ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. ഈ സീസണിന് മുന്നോടിയായി ആരാധകരുടെ പ്രിയപ്പെട്ട ഇവാൻ വുകോമാനോവിച്ചിനെ മാറ്റിയാണ് സ്റ്റാഹ്രെയെ മാനേജർ സ്ഥാനത്ത് നിയമിച്ചത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ