ബ്ലാസ്‌റ്റേഴ്‌സിനെ തേടി അമ്പരപ്പിക്കുന്ന നേട്ടം

രാജ്യത്ത് ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോള്‍ ക്ലബ്ബെന്ന ഖ്യാതി ഇനി കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അണിനിരക്കുന്ന 10 ടീമുകളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ദശലക്ഷം കവിഞ്ഞു. ആദ്യമായാണ് ഐഎസ്എല്ലില്‍ കളിക്കുന്ന ഒരു ടീമിന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ആരാധകരുടെ എണ്ണം ഒരു ദശലക്ഷം കടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

2014 മെയ് 14ന് അന്ന് ഐഎസ്എല്ലില്‍ കളിച്ചിരുന്ന എട്ടു ക്ലബുകളില്‍ ഒന്നായി രൂപം കൊണ്ട കേരള ബ്ലാസ്റ്റേഴ്സിന് നിലവില്‍ ഫെയ്സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളില്‍ കൂടി 3.9ദശലക്ഷം ആരാധകരാണ് ഉള്ളത്. രാജ്യത്തെ മറ്റ് ഫുട്ബോള്‍ ക്ലബുകളെ അപേക്ഷിച്ച് ഇതു വളരെ വലുതാണ്. മാത്രമല്ല ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അഞ്ചാമത്തെ ഫുട്ബോള്‍ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സ്പോര്‍ട്സ് ഇനമായ ക്രിക്കറ്റിലെ ചില ഐപിഎല്‍ ടീമുകളേക്കാള്‍ ആരാധകരുണ്ട് കേരള ബ്ലാസ്റ്റേഴ്സിന് എന്നത് ക്ലബിനുള്ള മികച്ച പിന്തുണ വ്യക്തമാക്കുന്നു.

ഐഎസ്എല്ലിലെ മൊത്തം കാഴ്ചക്കാരില്‍ 45ശതമാനവും, കേരള ബ്ലാസ്റ്റേഴ്സിന്റെ കളികള്‍ക്കാളുള്ളത്. കേരളത്തിലെ ഏറ്റവും അധികം ആളുകള്‍ കണ്ടിട്ടുള്ള ആദ്യത്തെ പത്തു പരിപാടികളില്‍ സ്ഥിരമായി കേരള ബ്ലാസ്റ്റേഴ്സിന്റെ കളികള്‍ ഉള്‍പ്പെടുന്നുണ്ട്. ഏറ്റവും അധികം ആരാധകര്‍ സ്റ്റേഡിയത്തില്‍ തിങ്ങിക്കൂടുന്ന 10 യൂറോപ്പ് ഇതര ടീമുകളില്‍ ഒന്നാണ് കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ശരാശരി 40000 ആരാധകരാണ് കളി കാണാനായി എത്തുന്നത്. 2018- ലെ “ഐഎസ്എല്‍ ബെസ്റ്റ് പിച്ച് ഓഫ് ദി ഇയര്‍ പുരസ്‌കാരം” ബ്ലാസ്റ്റേഴ്സ് കരസ്ഥമാക്കിയിരുന്നു.

“ഒരു ഫുട്ബോള്‍ ക്ലബ്ബെന്ന നിലയില്‍ എല്ലാ വശങ്ങളിലും ഞങ്ങള്‍ക്ക് ശക്തമായ വളര്‍ച്ചാ അടിസ്ഥാനങ്ങളുണ്ട്. സോഷ്യല്‍ മീഡിയ ആശയവിനിമയവും ഇടപഴകലും ഇതിന്റെ മറ്റൊരു പ്രകടനം മാത്രമാണ്. ഏഷ്യയിലെ ഏറ്റവും വലിയ ക്ലബ്ബായി മാറുന്നതിനുള്ള യാത്രയിലാണ് ഞങ്ങള്‍ – കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, സിഇഒ വിരേന്‍ ഡി സില്‍വ പറയുന്നു

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി