"കുറെ നാളത്തെ ആ കലിപ്പ് അങ്ങനെ തീർന്നു"; ലിവർപൂൾ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

നിലവിലെ കപ്പ് ജേതാക്കളായ റയൽ മാഡ്രിഡിന് ഇപ്പോൾ മോശമായ സമയമാണുള്ളത്. ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗിൽ നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ലിവർപൂളിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയം ഏറ്റു വാങ്ങിയത്. ലിവർപൂളിന് വേണ്ടി മാക്ക് ആല്ലിസ്റ്റർ, ഗാക്പോ എന്നിവർ നേടിയ ഗോളുകളാണ് അവർക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്.

ചാമ്പ്യൻസ് ലീഗിൽ നാളുകൾ ഏറെയായി ലിവർപൂൾ റയൽ മാഡ്രിഡിനോട് പരാജയപ്പെടുകയായിരുന്നു. ഫൈനലിൽ തന്നെ രണ്ട് വട്ടമാണ് അവർ തോൽവി ഏറ്റു വാങ്ങിയിട്ടുള്ളത്. വിജയത്തിന് ശേഷം ലിവർപൂൾ പരിശീലകൻ അർനെ സ്ലോട്ട് സംസാരിച്ചു.

അർനെ സ്ലോട്ട് പറയുന്നത് ഇങ്ങനെ:

“ഒരുപാട് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള ഒരു ടീമിനെതിരെ കളിക്കുന്നത് തന്നെ സന്തോഷം നൽകുന്ന കാര്യമാണ്. കഴിഞ്ഞ 15 വർഷത്തോളമായി ഞങ്ങൾ ഒരു വേദന അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിപ്പോൾ അവസാനിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒരുപാട് കോളിറ്റി താരങ്ങളെയാണ് ഞങ്ങൾ നേരിട്ടത്”

അർനെ സ്ലോട്ട് തുടർന്നു:

“വലിയ മത്സരങ്ങളിൽ വിജയം നേടുക എന്നത് എപ്പോഴും സന്തോഷം നൽകുന്ന കാര്യമാണ്. പക്ഷേ ഇത്തവണ വ്യത്യസ്തമായ ഫോർമാറ്റിൽ ആണ് കാര്യങ്ങൾ നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിജയങ്ങൾ എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്ന് ജഡ്ജ് ചെയ്യാൻ ബുദ്ധിമുട്ടാണ് ” അർനെ സ്ലോട്ട് പറഞ്ഞു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ