'അങ്ങനെ ബ്ലാസ്റ്റേഴ്സിന്റെ കാര്യം ഗുദാ ഹവാ'; ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

ഐഎസ്എൽ ആയാലും ഡ്യൂറൻഡ് കപ്പ് ആയാലും അവസാന നിമിഷം പടിക്കൽ കൊണ്ട് കലം ഉടയ്ക്കുന്നതിൽ മിടുക്കന്മാരാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തിൽ ബെംഗളൂരു എഫ്സിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റുകൊണ്ട് ടൂർണമെന്റിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായി. ഇതോടെ ക്വാട്ടർ ഫൈനലിൽ നിന്നും താരങ്ങൾ സെമി കാണാതെ ഈ വർഷത്തെ മത്സരം അവസാനിപ്പിച്ചു.

ബംഗളുരുവിന് വേണ്ടി ജോർജി പെറെറ ഡയസ് ആയിരുന്നു ഗോൾ നേടി ടീമിനെ വിജയത്തിൽ എത്തിച്ചത്. മത്സരത്തിൽ ഉടനീളം ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾക്ക് ഒരുപാട് ശ്രമിച്ചെങ്കിലും എക്സ്ട്രാ ടൈമിൽ പെറെറ ഗോൾ നേടുകയായിരുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോൾ രഹിത നിലയിൽ ആയിരുന്നു നിർത്തിയത്. ആരാധകർക്ക് വീണ്ടും നിരാശ നൽകി ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു മത്സരമായി ഇതും കാണാം.

ഇതോടെ ടൂർണമെന്റിന്റെ അടുത്ത ഘട്ടമായ സെമി ഫൈനലിലേക്ക് പ്രവേശനം ലഭിച്ചിരുക്കുകയാണ് ബെംഗളൂരു എഫ്‌സിക്ക്. സെമിയിലെ അവരുടെ എതിരാളികൾ ശക്തരായ മൊഹ്ന് ബഗാൻ സൂപ്പ്ർ ഗെയ്ൻറ്സ് ആണ്. നിലവിലെ കപ്പ് ജേതാക്കളും ഇവരാണ്.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ