എല്ലാം പുലിക്കുട്ടികള്‍, ഇവിലെ എല്ലാവരേയും ഇറക്കും; പുതുചരിത്രം കുറിച്ച് ബ്രസീല്‍

ദക്ഷിണ കൊറിയയെ പൊളിച്ചടുക്കി ബ്രസീല്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ആധികാരിക വിജയം. കളി തുടങ്ങി ആദ്യ 30 മിനിറ്റിനുള്ളില്‍ തന്നെ ബ്രസീല്‍ വിജയമുറപ്പിച്ചു. ദക്ഷിണ കൊറിയയ്ക്കെതിരായ മത്സരത്തോടെ വിജയത്തിനൊപ്പം ഒരു പുതു ചരിത്രവുമാണ് കാനറികള്‍ ഖത്തറില്‍ കുറിച്ചത്.

മത്സരത്തില്‍ വിജയമുറപ്പിച്ച ഘട്ടത്തില്‍ നെയ്മറേയും ഗോള്‍കീപ്പര്‍ അലിസണേയും വരെ ടിറ്റെ പിന്‍വലിച്ചു. പകരക്കാരായി റോഡ്രിഗോയും വെവെര്‍ട്ടണുമാണ് കളത്തിലിറങ്ങിയത്. ഇതോടെ ലോകകപ്പ് സ്‌ക്വാഡിലെ 26-പേരേയും ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ കളത്തിലിറക്കി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ കാമറൂണിനെതിരേ ഒമ്പത് മാറ്റങ്ങളുമായാണ് ബ്രസീല്‍ കളിച്ചത്.

ലോകകപ്പ് ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്റില്‍ ഇത്രയും താരങ്ങളെ ഒരു ടീമും കളത്തിലിറക്കിയിട്ടില്ല. ഉപയോഗിക്കാന്‍ പറ്റുന്നത്രയും താരങ്ങളെ മൈതാനത്തിറക്കിയ ആദ്യ ടീമായാണ് ബ്രസീല്‍ പുതുചരിത്രമെഴുതിയത്.

തുര്‍ച്ചയായ എട്ടാം തവണയാണ് കാനറികള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തുന്നത്. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികള്‍.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു