ഋഷഭ് പന്തിനെ അ, ആ, ഇ, ഈ പഠിപ്പിച്ച് കുഞ്ഞു സിവ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ഒരൊറ്റ പാട്ടിലൂടെ മലയാളികളെ കൈയിലെടുത്ത കുഞ്ഞുതാരമാണ് ധോണിയുടെ മകള്‍ സിവ. “അമ്പലപ്പുഴേ…” എന്ന ഗാനം കൊഞ്ചിക്കൊണ്ട് സിവ പാടുന്നത് കേട്ട് അക്ഷരാര്‍ത്ഥതില്‍ എല്ലാവരും ഞെട്ടി. മലയാളിയല്ലാത്ത കുഞ്ഞുകുട്ടി എങ്ങിനെ ഇത് പാടുന്നു എന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇപ്പോഴിതാ മലയാള അക്ഷരങ്ങള്‍ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ പഠിപ്പിക്കാന്‍ ശ്രമിച്ചാണ് സിവ വാര്‍ത്തകളില്‍ നിറയുന്നത്.

വീഡിയോയില്‍ പന്തിന് സിവ “അ..ആ..ഇ..ഈ..” എന്ന് കൃത്യമായി പറഞ്ഞു കൊടുക്കുകയാണ്. ഇത് പന്ത് ഏറ്റ് ഉച്ചരിക്കുന്നുമുണ്ട്. ഇടയ്ക്ക് സിവ പന്തിനെ ശകാരിക്കുന്നുമുണ്ട്. “എ, ഐ എവിടെ” എന്നാണ് സിവ ചോദിക്കുന്നത്. അത് മാഡം പറഞ്ഞുതന്നില്ല എന്ന് ഋഷഭ് മറുപടിയും കൊടുക്കുന്നുണ്ട്. എന്നാല്‍ അത് സമ്മതിക്കാതെ ഹിന്ദിയില്‍ “എ,ഐ നീ തിന്നോ” എന്നാണ് സിവ ചോദിക്കുന്നത്. ഇതിന്റെ വീഡിയോ സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.

https://www.instagram.com/p/BxUUtQFnPtv/?utm_source=ig_web_copy_link

ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ക്വാളിഫയറിന് ശേഷമെടുത്ത വീഡിയോ ആണിത്. ഋഷഭ് പന്തിന്റെ ഡല്‍ഹിയെ ആറുവിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ ഫൈനലിലെത്തിയിരുന്നു. അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സും  മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പന്ത്രണ്ടാം സീസണിലെ കലാശ പോരാട്ടം ഇന്നു നടക്കും. രാത്രി 7.30 മുതല്‍ ഹൈദരാബാദ് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.

Latest Stories

ടി20 ലോകകപ്പ് 2024: നാല് സ്പിന്നര്‍മാരെ തിരഞ്ഞെടുത്തതിന് പിന്നിലെന്ത്?, എതിരാളികളെ ഞെട്ടിച്ച് രോഹിത്തിന്‍റെ മറുപടി

'പ്രജ്വലിന് ശ്രീകൃഷ്ണന്റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമം'; വിവാദ പ്രസ്താവനയില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ് മന്ത്രി

ഇന്ന് ടീമിൽ ഇല്ലെന്ന് പറഞ്ഞ് വിഷമിക്കേണ്ട, നീ ഇന്ത്യൻ ജേഴ്സിയിൽ മൂന്ന് ഫോര്മാറ്റിലും ഉടനെ കളത്തിൽ ഇറങ്ങും; അപ്രതീക്ഷിത താരത്തിന്റെ പേര് പറഞ്ഞ് ഇർഫാൻ പത്താൻ

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

കോഹ്‌ലിയോ ജയ്സ്വാളോ?, ലോകകപ്പില്‍ തന്റെ ഓപ്പണിംഗ് പങ്കാളി ആരായിരിക്കുമെന്ന് വ്യക്തമാക്കി രോഹിത്

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാരോപണം; നിയമോപദേശം തേടി പൊലീസ്

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍