മദ്യവും മയക്കുമരുന്നും തന്ന് കുടുക്കി ; ഇന്ത്യന്‍ ബിസിനസുകാരന്‍ ഒത്തുകളിക്കാന്‍ 11 ലക്ഷവും തന്നു: ക്രിക്കറ്റ് താരം

ഒത്തുകളിക്കന്‍ ഇന്ത്യന്‍ ബിസിനസുകാരന്‍ 11 ലക്ഷം വാങ്ങിയെന്ന് വെളിപ്പെടുത്തിയ സിംബാബേ ക്രിക്കറ്റ് താരത്തിന് നിരോധനം. സിംബാബ്‌വേ ബാറ്റ്‌സ്മാന്‍ ബ്രെണ്ടന്‍ ടെയ്‌ലറാണ് അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയില്‍ നിന്നും വിലക്ക് നേരിടുന്നത്. ഒത്തുകളിക്കാന്‍ 15,000 ഡോളര്‍ വാങ്ങിയെന്നും തന്നെ ഇതിലേക്ക് ബ്‌ളാക്ക്‌മെയില്‍ ചെയ്ത് വലിച്ചിഴയ്ക്കുകയായിരുന്നെന്നും താരം സമ്മതിച്ചതിന് പിന്നാലെയാണ് നടപടി.

2019 ഒക്‌ടോബറിലായിരുന്നു ഇന്ത്യന്‍ ബിസിനസുകാരന്‍ തന്നെ ഇരയാക്കിയതെന്നാണ് താരം പറയുന്നത്. വിവരം അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയുടെ അഴിമതി വിരുദ്ധ വിഭാഗത്തില്‍ നിന്നും നാലുമാസത്തോളം മറച്ചുവെച്ചത് സുരക്ഷാപേടി കൊണ്ടായിരുന്നെന്നും താരം പറഞ്ഞു. സിംബാബ്‌വേയില്‍ ഐപിഎല്‍ മാതൃകയില്‍ ഒരു ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് ടെയ്‌ലര്‍ ഇന്ത്യയിലേക്ക് വന്നത്. ഇക്കാര്യത്തില്‍ 15,000 ഡോളര്‍ വാഗ്ദാനവും കിട്ടിയിരുന്നു.

അവിടെ ഇരുവരും മദ്യപിച്ചു. പിന്നാലെ അവര്‍ കൊക്കെയ്‌നും പരസ്യമായി വാഗ്ദാനം ചെയ്തു. അവര്‍ പറഞ്ഞതിലെല്ലാം പങ്കെടുക്കുകയും ചെയ്തു. പിറ്റേന്ന രാവിലെ ആ മനുഷ്യന്‍ ഹോട്ടല്‍ റൂമില്‍ എത്തി കഴിഞ്ഞ രാത്രിയില്‍ താന്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോ കാണിച്ചു. അവര്‍ക്ക് വേണ്ടി ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഒത്തുകളിച്ചില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണി ഉയര്‍ത്തുകയും ചെയ്തു. പിന്നെ 15,000 ഡോളര്‍ അക്കൗണ്ടില്‍ ഇട്ടു തരികയും 20,000 ഡോളര്‍ പണി പൂര്‍ത്തിയായ ശേഷം തരാമെന്ന് ഉറപ്പിക്കുകയും ചെയ്തു.

സിംബാബ്‌വേ ക്രിക്കറ്റില്‍ നിന്നും എട്ടു മാസത്തോളം ശമ്പളം കിട്ടാതിരുന്ന സാഹചര്യം കൂടിയായിരുന്നു അതെന്നും കൊക്കെയ്ന്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോ എടുത്തില്ലായിരുന്നെങ്കില്‍ ഒരിക്കലും താന്‍ ഒത്തുകളിക്ക് കൂട്ടു നില്‍ക്കില്ലായിരുന്നെന്നുമാണ് താരം പറയുന്നത്. സിംബാബ്‌വേയ്ക്കായി 34 ടെസറ്റുകളും 205 ഏകദിനവും 45 ടി20 യും കളിച്ച താരമാണ് ടെയ്‌ലര്‍ സ്‌പെ്തംബറില്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിലക്ക നേരിടുന്ന രണ്ടാമത്തെ സിംബാബ്‌വേ താരമാണ് ടെയലര്‍. നേരത്തേ ഹീത്ത് സ്ട്രീക്കിനെയും ഐസിസി വിലക്കിയിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം