'അവന്‍ അധികമായൊന്നും ചെയ്യാന്‍ ശ്രമിച്ചില്ല'; നടരാജന്റെ പ്രകടനത്തെ കുറിച്ച് സഹീര്‍ ഖാന്‍

ഓസീസിനെതിരായ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ യുവതാരം ടി.നടരാജനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ ബോളര്‍ സഹീര്‍ ഖാന്‍. നടരാജനില്‍ നിന്ന് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം ഉണ്ടായെന്ന് സഹീര്‍ പറഞ്ഞു.

“ടെസ്റ്റില്‍ മികച്ച അരങ്ങേറ്റ ദിനമായിരുന്നു നടരാജന്റേത്. ആദ്യദിനം തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്താനായി. അവന്‍ പന്തെറിഞ്ഞ രീതി നോക്കുക. അധികമായൊന്നും അവന്‍ ചെയ്യാന്‍ ശ്രമിച്ചില്ല. അവന്റെ ശക്തി തിരിച്ചറിഞ്ഞ് അവന്‍ പന്തെറിഞ്ഞു. നമ്മള്‍ ഏത് ഫോര്‍മാറ്റിലേക്ക് പോയാലും നമ്മുടെ ശക്തിയില്‍ ഉറച്ച് നിന്നാല്‍ വിജയം ലഭിക്കുമെന്നതിന്റെ മാതൃകയാണവന്‍”

“നടരാജന്‍ അവന്റെ ബോളിംഗില്‍ വിശ്വാസം അര്‍പ്പിക്കുന്നു. ഇന്ത്യന്‍ ബോളര്‍മാരുടെ കൂട്ട പരിക്കിനെ തുടര്‍ന്നാണ് അവന് കളിക്കാന്‍ അവസരം ലഭിക്കുന്നത്. എന്താണോ അവനില്‍ നിന്ന് പ്രതീക്ഷിച്ചത് അതിലും നന്നായി ചെയ്യാന്‍ അവന് സാധിച്ചു” സഹീര്‍ പറഞ്ഞു.

ഒന്നാം ഇന്നിംഗ്സില്‍ 24.2 ഓവറില്‍ മൂന്ന് മെയ്ഡനടക്കം 78 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് നടരാജന്‍ വീഴ്ത്തിയത്. മാത്യു വെയ്ഡ്, മാര്‍നസ് ലബുഷെയ്ന്‍, ജോഷ് ഹെയ്സല്‍വുഡ് എന്നിവരുടെ വിക്കറ്റാണ് നടരാജന്‍ വീഴ്ത്തിയത്.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്