ഹാര്‍ദ്ദിക്കിന് ചുട്ടമറുപടിയുമായി സഹീര്‍ ഖാന്‍

മുന്‍ ഇന്ത്യന്‍ താരം സഹീര്‍ഖാന് ജന്മദിനാശംസ നേര്‍ന്ന് പുലിവാല്‍ പിടിച്ച ഹാര്‍ദ്ദിക്കിന് അതേ നാണയത്തില്‍ മറുപടി നല്‍കി സഹീര്‍ ഖാനും. ഹാര്‍ദ്ദിക്കിന്റെ പൊങ്ങച്ച ട്വീറ്റിനാണ് തമാശയിലൂടെ സഹീര്‍ മറുപടിയുമായി എത്തിയത്.

ആശംസകള്‍ക്ക് നന്ദി, എന്റെ ബാറ്റിംഗ് മികവ് താങ്കളുടെ അത്രയും പോരായിരിക്കാം. എന്നാല്‍ എന്റെ ജന്മദിനം ആ മത്സരത്തില്‍ താങ്കള്‍ നേരിട്ട അടുത്ത പന്തിനോളം മികച്ചതായിരുന്നു എന്നായിരുന്നു സഹീറിന്റെ മറുപടി.

സഹീറിന്റെ 41-ാം പിറന്നാളിന് ഹാര്‍ദ്ദിക് ആശംസയറിയിച്ച് ട്വീറ്റ് ചെയ്ത് വിവാദമായിരുന്നു. “പിറന്നാള്‍ ആശംസകള്‍ സഹീര്‍… ഞാന്‍ ചെയ്തതുപോലെ ബൗണ്ടറിക്ക് പുറത്തേക്കടിക്കാന്‍ താങ്കള്‍ക്കും കഴിയുമെന്നാണ് വിശ്വാസം” ഇതായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ട്വീറ്റ്. ആഭ്യന്തര ക്രിക്കറ്റിലെ ഒരു മത്സരത്തില്‍ സഹീറിനെ സിക്‌സ് പായിക്കുന്ന വീഡിയോ സഹിതമായിരുന്നു പാണ്ഡ്യയുടെ ട്വീറ്റ്.

എന്നാല്‍ ഇതിനു പിന്നാലെ പാണ്ഡ്യയുടെ ആശംസ ഇന്ത്യകണ്ട എക്കാലത്തെയും മികച്ച പേസര്‍മാരില്‍ ഒരാളായ സഹീര്‍ ഖാനെ അപമാനിക്കുന്നതാണ് എന്ന വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. പാണ്ഡ്യയുടേത് പൊങ്ങച്ച പ്രകടനമാണെന്ന് ആരോപിച്ച് ട്വീറ്റിന് ആരാധകര്‍ രൂക്ഷമായി മറുപടിയുമായെത്തി. ഇതിനിടെയാണ് സഹീര്‍ തന്നെ പാണ്ഡ്യക്ക് മറുപടിയുമായി രംഗത്തെത്തിയത്.

Latest Stories

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം