നിര്‍ണായക നീക്കങ്ങളുമായി യുവരാജ് സിംഗ്, ലക്ഷ്യം വിദേശം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവസരം ഏതാണ്ട് അവസാനിക്കുമെന്ന് ഉറപ്പായ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ് കരിയറില്‍ നിര്‍ണായക നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനാണ് യുവരാജ് ആലോചിക്കുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും വിദേശ ക്രിക്കറ്റ് ലീഗുകളിലും സജീവമാകാനാണ് യുവരാജ് ആലോചിക്കുന്നത്.

ഗ്ലോബല്‍ ടി20 (കാനഡ), യൂറോ ടി20 സ്ലാം തുടങ്ങിയ അംഗീകൃത വിദേശ ടി20 ലീഗുകളില്‍ കളിക്കാനാണ് യുവരാജിന്റെ നീക്കം. ഇതിന് വേണ്ടിയുള്ള അനുമതിക്കായി ബിസിസിഐയെ സമീപിച്ചിരിക്കുകയാണ് യുവരാജ് നിലവില്‍. യുവരാജിന്റെ നീക്കത്തിന് ബിസിസിഐ പച്ചക്കൊടി കാട്ടുമോയെന്നറിയാന്‍ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

നേരത്തെ ഇപ്രാവശ്യത്തെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി യുവരാജ് കളിച്ചിരുന്നു. എന്നാല്‍ നാല് മത്സരം മാത്രമാണ് യുവരാജിന് മൈതാനത്തിറങ്ങാനായത്. മാത്രമല്ല ഇന്ത്യയുടെ ലോക കപ്പ് ടീമില്‍ നിന്നും യുവരാജ് പുറത്താകുകയും ചെയ്തിരുന്നു.

Latest Stories

IPL 2024: ആ ഒറ്റ കാരണം കൊണ്ടാണ് റിങ്കുവിനെ ടീമിൽ എടുക്കാതിരുന്നത്, വിശദീകരണവുമായി അജിത് അഗാർക്കർ

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ