ഇതു തന്നെയാണോ നിങ്ങളുടെ ഇന്ത്യയെന്ന ആശയം, ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ആസൂത്രണത്തോടെ അരങ്ങേറിയ കലാപത്തിന് പിന്നാലെ ശ്രദ്ധേയമായ ഒരു ചോദ്യവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ട്വിറ്ററില്‍ ഒരു കുറിപ്പ് പങ്കുവെച്ച് “ഇതു തന്നെയാണോ നിങ്ങളുടെ ഇന്ത്യയെന്ന ആശയവും..?” എന്നാണ് ചോപ്ര ചോദിക്കുന്നത്.

ഇന്ത്യയെ കുറിച്ചുള്ള ഞങ്ങളുടെ ആശയം എന്ന് കുറിച്ച് സ്‌നേഹാലിംഗനത്തിന്റെ ഇമോജിയും ആകാശ് ചോപ്ര ചേര്‍ത്തിരുന്നു. നാനാത്വത്തില്‍ ഏകത്വം, സമാധാനം, സ്‌നേഹം എന്നീ വാക്കുകള്‍ ഹാഷ്ടാഗുകളാക്കി കൊണ്ടായിരുന്നു ആകാശ് ചോപ്ര ഈ കുറിപ്പ് ട്വീറ്റ് ചെയ്തത്.

“എന്റെ മകള്‍ ആരന അവളുടെ ജന്മദിനം സുഹൃത്ത് അകിറയുമായി പങ്കുവെയ്ക്കാറുണ്ട്. ഞങ്ങള്‍ വര്‍ഷങ്ങളായി ഒരുമിച്ചാണ് പാര്‍ട്ടി നടത്താറ്. അവര്‍ ഒരേപോലുള്ള വസ്ത്രം ധരിക്കുന്നു. അവര്‍ ഒരു കേക്ക് മുറിക്കുന്നു. ചിലപ്പോള്‍ ജന്മദിനങ്ങളില്‍ അവരെ കാണാനും ഒരുപോലിരിക്കും. അപ്പോള്‍ ആരാണ് അകിറ, ആരാണ് ആരന എന്ന് പറയാന്‍ തന്നെ പ്രയാസമാവും.

അവരുടെ പേരിന്റെ അവസാനത്തിലുള്ള ചോപ്ര, വിരാനി എന്നിവയൊഴികെ അവരില്‍ ഒരു വ്യത്യാസവും ഇല്ല. അകിറ ഒരു മുസ്ലിമാണെന്ന് ആരനക്കറിയില്ല. ആരന ഒരു ഹിന്ദുവാണെന്ന് അകിറക്കും അറിയില്ല. ഈ വിവരം നമ്മള്‍ ഒരിക്കലും അവരിലേക്കെത്തിക്കരുത്”

ഇങ്ങനെ എഴുതിയ കുറഇപ്പ് പങ്ക് വെച്ചാണ് ഇന്ത്യയെ കുറിച്ചുളള ഞങ്ങളുടെ ആശയം ഇതാണെന്നും ഇതു തന്നെയാണോ നിങ്ങളുടെ ഇന്ത്യയെന്ന ആശയവും എന്ന് ചോപ്ര ചോദിക്കുന്നു.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്