തീതുപ്പും തകര്‍പ്പന്‍ ബോളിങ്: ക്രിക്കറ്റ് ഇന്ത്യയുടെ ഭാവി ഹാപ്പി

145ഉം 150 കിലോമീറ്റര്‍ വേഗതയില്‍ തീപാറുന്ന ബോളുകള്‍. അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇന്ത്യന്‍ താരങ്ങളായ ശിവം മാവിയും കംലേഷ് നാഗര്‍കോട്ടിയും എറിഞ്ഞ ബോളുകളുടെ വേഗം കണ്ട് കമേന്റര്‍മാര്‍ക്കും സൗരവ് ഗാംഗുലിയുള്‍പ്പടെയുള്ള താരങ്ങളും ഒരു കാര്യം ഉറപ്പിച്ചു. സ്പിന്‍ ബോളിങ്ങില്‍ ശക്തികാട്ടിയിരുന്ന ഇന്ത്യയ്ക്ക് ഫാസ്റ്റ് ബോളിങ്ങിലുള്ള ഭാവി ശോഭനം തന്നെ.

പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കുയും ഓസ്‌ട്രേലിയയും പേസ് ബോളര്‍മാരെ കൊണ്ട് സമ്പന്നമായപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്ക് അസൂയയായിരുന്നു. കംലേഷിന്റെയും മാവിയുടെയും ബോളിങ് പ്രകടനം കണ്ടതോടെ അക്കാര്യത്തില്‍ ഇന്ത്യക്കാര്‍ക്കുമുണ്ടെടാ പിടി എന്ന് പറയുന്ന രീതിയിലേക്കെത്തിയിരിക്കുന്ന കാര്യങ്ങള്‍. ഓസ്‌ട്രേലിയയ്‌ക്കെതിരേ 100 റണ്‍സിന്റെ മികച്ച ജയം സ്വന്തമാക്കിയപ്പോള്‍ ഈ രണ്ട് ബോളര്‍മാരും മൂന്ന് വിക്കറ്റുകള്‍ വീതം നേടിയാണ് കയ്യടി വാങ്ങിയത്.

ലൈനും ലെങ്തും സമ്മേളിപ്പിച്ച് ഓഫ് സ്റ്റംപിന് നേരെ മാവിയും കംലേഷും എറിഞ്ഞ പന്തുകള്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരെ വട്ടം കറക്കുന്ന കാഴ്ചയാണ് ആദ്യ മത്സരത്തില്‍ കണ്ടത്. പാപുവ ന്യൂഗിനിക്കെതിരായ രണ്ടാം മല്‍സരത്തില്‍ അഞ്ച് ഓവറില്‍ വെറും 16 റണ്‍സ് വിട്ടുകൊടുത്ത് ശിവം മാവി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആറ് ഓവര്‍ ബോള്‍ ചെയ്ത നാഗര്‍കോട്ടി 17 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

സിംബാബ്വെയ്‌ക്കെതിരെയും ഇവര്‍ തകര്‍പ്പന്‍ ബോളിങ് തുടര്‍ന്നു. ഏഴ് ഓവറില്‍ 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ മാവിയും എട്ട് ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങിയ നാഗര്‍കോട്ടിയും സിംബാവെയെ 154 റണ്‍സില്‍ എറിഞ്ഞിടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

ശിവം പങ്കജ് മാവി എന്ന 19 വയസ്സുകാരന്‍ ഉത്തര്‍പ്രദേശ് സ്വദേശിയാണ. 18 വയസ്സിലെത്തിയ കംലേഷ് നാഗര്‍കോട്ടിയാകട്ടെ രാജസ്ഥാന്‍ സ്വദേശിയാണ്. ഭാവിയില്‍ ഇന്ത്യന്‍ പേസ് ബോളിങ്ങിന് ഈ രണ്ട് താരങ്ങളും മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തില്‍ സംശമില്ലെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

Latest Stories

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ