നീയൊക്കെ നശിപ്പിച്ചത് നന്നായി കളിച്ചു കൊണ്ടിരുന്ന ഒരുത്തനെയാണ്, വെറുതെ അല്ല ഗതി പിടിക്കാത്തത്; സൂപ്പർ താരം അമിതസമ്മർദ്ദത്തിലായതിന് എതിരെ ആഞ്ഞടിച്ച് മുദാസർ നാസർ

മുൻ പാകിസ്ഥാൻ ഓപ്പണർ മുദാസർ നാസർ, ക്യാപ്റ്റൻസി ചുമതലകൾ വളരെ നേരത്തെ തന്നെ ബാബർ അസമിന്റെ കൈകളിൽ വീണുവെന്നും ആ സമ്മർദ്ദം അദ്ദേഹത്തിന്റെ ബാറ്റിംഗ് പ്രകടനത്തെ ബാധിച്ചുവെന്നും കരുതുന്നു. ഇംഗ്ലണ്ടിനെതിരെ ലാഹോറിൽ നടന്ന അവസാന ടി20യിൽ ബാബർ ഒന്നിലധികം ക്യാച്ചുകൾ നഷ്ടപ്പെടുത്തിയത് അയാളുടെ സമ്മർദ്ദത്തെ കാണിക്കുന്നു എന്നും മുൻ താരം പറഞ്ഞു.

ബാബർ അസം 12-ാം ഓവറിൽ ഡേവിഡ് മലനെയും 16-ാം ഓവറിൽ ഹാരി ബ്രൂക്കിനെയും നഷ്ടപെടുത്തിയിരുന്നു, ഇരുവരും പിന്നീടത് പാകിസ്താനെ തച്ചുതകർത്ത് മത്സരം സ്വന്തമാക്കി. മലാൻ, ബ്രൂക്ക് എന്നിവർ യഥാക്രമം 78, 46 റൺസുമായി പുറത്താകാതെ നിന്നു, 108 റൺസിന്റെ തകർക്കാത്ത കൂട്ടുകെട്ട് പടുത്തുയർത്തി.

“വളരെ ചെറുപ്പത്തിൽ തന്നെ മൂന്ന് ഫോർമാറ്റുകളുടെയും ക്യാപ്റ്റൻസി ബാബറിന് ലഭിച്ചു, അവർ അവനോട് അനീതി ചെയ്തു. നിങ്ങൾ മത്സരങ്ങൾ ജയിക്കുമ്പോൾ എല്ലാം സമ്മർദം വരുമ്പോൾ എല്ലാം ക്യാപ്റ്റനിലാണ്, സമ്മർദ്ദം കാരണം അവസാന ടി 20 ഐയിൽ അദ്ദേഹം ക്യാച്ചുകൾ നഷ്ടപ്പെടുത്തി . മികച്ച ക്യാച്ചർമാരിൽ ഒരാളാണ്. ക്യാച്ചുകൾ ഉപേക്ഷിച്ചെങ്കിലും അത് സമ്മർദം മൂലമാണെന്ന് വ്യക്തമായി. അദ്ദേഹം ഒരു ലോകോത്തര കളിക്കാരനാണ്, സമ്മർദ്ദം കാരണം അദ്ദേഹത്തിന്റെ ഫോം അപ്രത്യക്ഷമായാൽ, ടീമിനാഥ് ദോഷം ചെയ്യും.”

2022ലെ ഏഷ്യാ കപ്പിൽ ബാബർ അസം അത്ര നല്ല ഫോമിൽ അല്ലായിരുന്നു എങ്കിലും,ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമായി. ഏഴ് മത്സരങ്ങളിൽ നിന്ന് 57 ശരാശരിയുള്ള വലംകൈയ്യൻ ബാറ്റർ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും സഹിതം 285 റൺസ് നേടി.

Latest Stories

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍