വഴിയേ പോയ വയ്യാവേലി ഏണി വെച്ച് പിടിച്ചതല്ലേ പന്തേ, നീ ഒരിക്കലും പാഠം പഠിക്കാൻ പോകുന്നില്ല; രൂക്ഷവിമർശനവുമായി സുനിൽ ഗവാസ്‌ക്കർ

ഇതാണ് ഇന്ത്യ, മടയിൽ കയറി ആക്രമിച്ചാൽ അത് എത്ര വലിയ കൊമ്പനായാലും തിരിച്ചാക്രമിച്ചിരിക്കും. ടി20 പരമ്പര കൈവിടാതിരിക്കാന്‍ വിജയം അനിവാര്യമായ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ 82 റണ്‍സിന് തകര്‍ത്ത് ഇന്ത്യ) അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തി. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ ജയിക്കുന്ന ടീമായിരിക്കും പരമ്പരയിലെ വിജയികൾ എന്നതിനാൽ തന്നെ ആവേശ മത്സരം പ്രതീക്ഷിക്കാം.

പരമ്പര സജീവമായി നിലനിർത്താൻ ടീമിന് കഴിഞ്ഞപ്പോൾ, സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ ഋഷഭ് പന്ത് ഒരുവട്ടം കൂടി പരാജയപെട്ടു. 23 പന്തിൽ 17 റൺസ് മാത്രം എടുത്ത താരത്തിന്റെ പോരാട്ടം അവസാനിച്ചു. ഏറ്റവും വിഷമകരമായ കാര്യം, സമാനമായ രീതിയിൽ പല തവണ പുറത്തായിട്ടുള്ള താരം തന്റെ തന്ത്രം മാറ്റാൻ പോലും ഒരുക്കമല്ല എന്നതുകണ്ടിട്ടാണ്. ഓഫ് സ്റ്റമ്പിന് പുറത്തുകൂടി പോകുന്ന പന്ത് അടിക്കാൻ ശ്രമിച്ചാണ് താരം പുറത്തായത്.

പുറത്താക്കിയതിന് ശേഷം, ഷോട്ട് സെലക്ഷന്റെ പേരിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും ബാറ്റിംഗ് ഇതിഹാസവുമായ സുനിൽ ഗവാസ്‌കറിൽ നിന്ന് പന്ത് വിമർശനം ഏറ്റുവാങ്ങി. സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ, കഴിഞ്ഞ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് വിക്കറ്റ് കീപ്പർ-ബാറ്റർ ഒന്നും പഠിച്ചിട്ടില്ലെന്ന് ഗവാസ്കർ പറഞ്ഞു.

“അവൻ പഠിച്ചിട്ടില്ല. തന്റെ മുമ്പത്തെ മൂന്ന് പുറത്താക്കലുകളിൽ നിന്ന് അദ്ദേഹം പഠിച്ചിട്ടില്ല. ഓഫ് സ്റ്റമ്പിന് പുറത്തും കൂടി പോകുന്ന പന്ത് കടന്നാക്രമിക്കാനുള്ള ശ്രമം താരം ഒഴിവാക്കണം. ”സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ അഭിപ്രായപ്പെടുമ്പോൾ ഗവാസ്‌കർ പറഞ്ഞു.

” സൗത്ത് ആഫ്രിക്കൻ നായകനും ബൗളറുമാർക്കും പന്തിനെ വീഴ്ത്താൻ അറിയാം. ഓഫ് സ്റ്റമ്പിന് പുറത്തെറിയുക, ആ കെണിയിൽ അയാൾ വീണോളും.”

പന്തിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. താരത്തെ ലോകകപ്പ് ടീമിൽ ഉൾപെടുത്തരുതെന്നും പറയുന്നവരുണ്ട്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു