"ഈ നൂറ്റാണ്ടിലെ ഏറ്റവും മോശം തീരുമാനം" തേർഡ് അമ്പയർ തീരുമാനത്തിൽ ഞെട്ടി താരങ്ങളും ആരാധകരും; തേർഡ് അമ്പയർക്ക് പാളിയാൽ ബദൽ സംവിധാനം ആവശ്യമാണെന്ന് ക്രിക്കറ്റ് ലോകം; സംഭവം ഇങ്ങനെ

വെള്ളിയാഴ്ച ഡി വൈ പാട്ടീൽ സ്‌പോർട്‌സ് അക്കാദമിയിൽ യുപി വാരിയോഴ്‌സിനെതിരായ വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) മത്സരത്തിനിടെ ഹെയ്‌ലി മാത്യൂസ് ഉൾപ്പെട്ട തീരുമാനം തങ്ങൾക്ക് അനുകൂലമായത് മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ പോലും ഒരു നിമിഷം ഞെട്ടൽ ഉണ്ടാക്കിയെന്ന് പറയാതിരിക്കാൻ സാധിക്കില്ല.

ദീപ്തി ശർമ്മയുടെ ഒരു ഹാഫ് ട്രാക്കർ ഡീപ് സ്‌ക്വയർ ലെഗ് റീജിയണിൽ നിലയുറപ്പിച്ച അഞ്ജലി സർവാണിയുടെ കൈകളിലേക്ക് സുരക്ഷിതമായി എത്തിയപ്പോൾ ഹെയ്‌ലി മാത്യൂസ് പുറത്തായതാണ്. ക്യാച്ച് സുരക്ഷിതമായി എടുത്തിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ അമ്പയർമാർ ഒരു പതിവ് പരിശോധന നടത്തി, അവിടെയാണ് മുഴുവൻ വിവാദവും ആരംഭിച്ചത്. തേർഡ് അമ്പയർ, ഒന്നിലധികം പരിശോധനകൾക്ക് ശേഷം, പന്ത് പതിക്കുമ്പോൾ ഫീല്ഡറുടെ വിരലുകൾ അതിൽ ഇല്ലായിരുന്നു എന്ന നിഗമനത്തിൽ എത്തി.

മെയിൻ അമ്പയർ ഔട്ട് വിധിച്ചിട്ടും ഈ കാരണം കൊണ്ട് താനെ മാത്യൂസ് ഔട്ട് അല്ല എന്ന നിഗമനത്തിൽ എത്താൻ തേർഡ് അമ്പയർക്ക് കാരണമായി. പന്ത് നിലത്ത് പോലും മുട്ടിയില്ലായിരുന്നു എന്ന അവസ്ഥ വന്നിട്ടും എങ്ങനെ അമ്പയർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തു എന്ന ഞെട്ടലിൽ ആയിരുന്നു ആരാധകരും താരങ്ങളും എല്ലാം.

തേർഡ് അമ്പയർ തീരുമാനങ്ങൾ തെറ്റിയാൽ അതിനൊരു പരിഹാര സംവിധാനനം ആവശ്യം ആണെന്നും ആരാധകർ പറയുന്നു. മത്സരത്തിന്റെ കാര്യമെടുത്താൽ മുംബൈ വാരിയോഴ്‌സിനെ തകർത്തെറിഞ്ഞ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു