ചതിയുടെ പര്യായമായി വേഡ്, വിവാദം കത്തുന്നു; വീഡിയോ

വിവാദത്തിന് ഒരു ദാരിദ്ര്യവും കാണിക്കാത്തവരാണ് ഓസ്‌ട്രേലിയൻ ടീം, ടീം എവിടെ കളിക്കുന്നു അവിടെ വിവാദം എന്നതാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ രീതികൾ കാലാകാലങ്ങളായി. ഇന്നലെ നടന്ന ഓസ്ട്രേലിയ ഇംഗ്ലണ്ട് ടി20 മത്സരത്തിലും അതിനൊരു മാറ്റവും ഉണ്ടായില്ല. പുതിയ വിവാഹ നായകൻ വെടിക്കെട്ട് ബാറ്റ്സ്മാൻ മാത്യു വേഡ്.

ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തിനിടെ തന്റെ ക്യാച്ച് എടുക്കാൻ ഓടിയെത്തിയ പേസർ മാർക്ക് വുഡിനെ തള്ളിയതാണ് വിവാദ സംഭവം. ഓസ്‌ട്രേലിയൻ ഇന്നിങ്സിന്റെ 17ആം ഓവറിലെ മൂന്നാം പന്തിലാണ് സംഭവം. മാർക് വുഡിന്റെ ഷോർട്ട് ഡെലിവറിയിൽ വേഡിന്റെ ഷോട്ട് സ്‌ട്രൈക് എൻഡിൽ ഉയരുകയായിരുന്നു. വേഗത്തിലോടിയ ബൗളർ അത് കൈപ്പിടിയിലൊതുക്കാൻ പറന്നെത്തി.

താൻ കുടുങ്ങും എന്ന് മനസിലാക്കിയ താരൻ കൈ കൊണ്ട് തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഇതോടെ ക്യാച്ച് പിടിക്കാനുള്ള ബൗളറുടെ ശ്രമം വിഫലമായി. വേഡിന്റെ പ്രവർത്തിയിൽ പരാതിയുമായി ഇംഗ്ലണ്ട് താരങ്ങൾ സമീപിച്ചെങ്കിലും ഗുണം ഒന്നുമുണ്ടായില്ല. വേഡ് അറിഞ്ഞ് കൊണ്ട് വുഡിന്റെ ദേഹത്ത് കൈ വെക്കുന്നത് റിപ്ലേകളിൽ നിന്ന് വ്യക്തമാണ്. വേഡിനെ വിമർശിച്ച് ആരാധകരും സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്.

ക്രീസിൽ പിടിച്ചുനിൽക്കാനുള്ള താരത്തിന്റെ ശ്രമങ്ങൾ വിജയിച്ചതുമില്ല. അധികം താമസിക്കാതെ താരം പുറത്തായി, മത്സരം 8 റൺസിന് ഇന്ത്യ ജയിച്ചു.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം