2022 ഏകദിന ലോക കപ്പ്: പകരം വീട്ടാന്‍ ഇന്ത്യ, ആദ്യ എതിരാളി പാകിസ്ഥാന്‍

അടുത്ത വര്‍ഷം ന്യൂസിലാന്‍ഡില്‍ നടക്കാനിരിക്കുന്ന വനിത ഏകദിന ലോക കപ്പിന്റെ ഫിക്‌സ്ചറുകള്‍ പുറത്തുവിട്ടു. ഉദ്ഘാടന മത്സരത്തില്‍ മാര്‍ച്ച് 4ന് ആതിഥേയരായ ന്യൂസിലാന്‍ഡ് വെസ്റ്റിന്‍ഡീസിനെ നേരിടും.

ചിരവൈരികളായ പാകിസ്ഥാന് ഇന്ത്യയുടെ ആദ്യ എതിരാളി. മാര്‍ച്ച് 6നാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം. ഇക്കഴിഞ്ഞ പുരുഷ ടി20 ലോക കപ്പിലും പാകിസ്ഥാനായിരുന്നു ഇന്ത്യയുടെ ആദ്യ എതിരാളി. ഈ മത്സരത്തില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഈ കണക്കുകൂടി തീര്‍ക്കാനായിരിക്കും ഇന്ത്യന്‍ വനിതകള്‍ ഇറങ്ങുക.

ടൂര്‍ണമെന്റിലെ 31 മത്സരങ്ങള്‍ 31 ദിവസങ്ങളിലായി നടത്തും. ഫൈനല്‍ ഏപ്രില്‍ 3 ന് ക്രൈസ്റ്റ് ചര്‍ച്ചിലെ ഹാഗ്ലി ഓവലില്‍ നടക്കും. ടൂര്‍ണമെന്റില്‍ 8 ടീമുകളാണ് മത്സരിക്കുന്നത്. ന്യൂസിലാന്‍ഡ്, ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് എന്നീ ടീമുകളാണ് അവ.

ആഫ്രിക്കന്‍ മേഖലയില്‍ അപകടകാരിയായ കോവിഡ് ഒമിക്രോണ്‍ വകഭേദം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വനിത ഏകദിന ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ഐ.സി.സി റദ്ദാക്കിയിരുന്നു. ഇതോടെ റാങ്കിംഗില്‍ മുന്നിലുള്ള പാകിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത നേടി. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നിവര്‍ നേരത്തെ നേരിട്ട് യോഗ്യത നേടിയിരുന്നു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി