WOMEN'S T20 WORLD CUP: ബാറ്റ് കൊണ്ടും ബോൾ കൊണ്ടും പാകിസ്താനെ കറക്കി വീഴ്ത്തി ഇന്ത്യ; ജയം 64 റൺസിന്‌

ഇപ്പോൾ നടക്കുന്ന വനിതാ ടി20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യക്ക് 64 റൺസിന്റെ കൂറ്റൻ വിജയം. ബാറ്റിങ്ങില്‍ സ്മൃതി മന്ദനായും ബൗളിങ്ങില്‍ ദീപ്തി ശര്‍മയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ 106 റണ്‍സിന് പുറത്തായി. അഞ്ചുവിക്കറ്റ് വീഴ്ത്തിയ ദീപ്തി ശര്‍മയാണ് പാകിസ്താന്റെ മുനയൊടിച്ചത്. ശ്രീ ചരണി മൂന്നും ഷഫാലി വര്‍മ ഒരുവിക്കറ്റും വീഴ്ത്തി. പാകിസ്താനുവേണ്ടി മുനീബ അലി 41 റണ്‍സെടുത്തു.

ആദ്യം ബാറ്റുചെയ്ത ഇന്ത്യക്കുവേണ്ടി സ്മൃതി മന്ദനാ അര്‍ധ സെഞ്ചുറി (68) നേടി. സിക്‌സറോടെ മത്സരത്തിന് തിരികൊളുത്തിയെങ്കിലും അധികനേരം ക്രീസില്‍ നില്‍ക്കാനാകാതെ ഷഫാലി വര്‍മ മടങ്ങിയെങ്കിലും ദൗത്യം സ്മൃതി ഏറ്റെടുത്തു.

44 പന്തില്‍ രണ്ടുസിക്‌സും ഒമ്പത് ഫോറും അടങ്ങിയ ഇന്നിങ്‌സിലാണ് സ്മൃതി 68 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 36 റണ്‍സെടുത്തതും സ്‌കോര്‍ ഉയര്‍ത്തി. റിച്ച ഘോഷും (34), ദീപ്തി ശര്‍മ (12), ഷഫാലി വര്‍മ (6), ജെമിമ റോഡ്രിഗസ് (ഒന്ന്), ഭാരതി ഫുല്‍മാലി (ഒന്ന്), ശ്രേയങ്ക പാട്ടീല്‍ (ഒന്ന്) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍.

Latest Stories

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും

'ഇനിയും കുറെ സത്യങ്ങൾ പുറത്തുവരാനുണ്ട്, ആദ്യം കുറ്റപത്രം സമർപ്പിക്കട്ടെ'; അന്വേഷണത്തിൽ പാളിച്ചയുണ്ടെങ്കിൽ പുതിയ അന്വേഷണമെന്ന് കെ മുരളീധരൻ

ബംഗാളിൽ ആൾക്കൂട്ട മർദ്ദനത്തിനിരയായി മലയാളി യുവാവ് കൊല്ലപ്പെട്ടു; കള്ളനെന്ന് സംശയിച്ച് മർദ്ദനം

പശ്ചിമേഷ്യയിൽ യുദ്ധം അവസാനിക്കുന്നു; ഇറാനുമായുള്ള സമാധാന കരാറിൽ ധാരണയിലെത്തിയതായി ഡോണൾഡ് ട്രംപ്

ഗോൾമഴയിൽ മുങ്ങി കുറസാവോ; 7-1 ന് ജർമനിക്ക് ജയം

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്