പുഷ്പ തരംഗത്തിൽ ആറാടി വനിത ക്രിക്കറ്റ് താരങ്ങളും, നേപ്പാൾ താരം സോഷ്യൽ മീഡിയ സ്റ്റാർ

‘പുഷ്പ’ ജ്വരം ഇപ്പോൾ വനിതാ ക്രിക്കറ്റിനെയും ബാധിച്ചിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2022-ൽ രവീന്ദ്ര ജഡേജയും ഒബേദ് മക്കോയിയും നടത്തിയ പുഷ്പ ആഘോഷത്തിന് ശേഷം, ദുബായിൽ നടന്ന ഫെയർബ്രേക്ക് ഇൻവിറ്റേഷൻ ടൂർണമെന്റിൽ നേപ്പാൾ വനിതാ ക്രിക്കറ്റ് താരം ‘പുഷ്പ’ ആഘോഷം നടത്തുന്ന വീഡിയോ വൈറൽ ആയി. മെയ് 5 ന് ടൊർണാഡോസ് വിമൻ ആൻഡ് സഫയർസ് വിമൻ തമ്മിലുള്ള മത്സരത്തിൽ, നേപ്പാളിന്റെ സീതാ റാണ മഗർ ഒരു വിക്കറ്റ് വീഴ്ത്തിയ ശേഷം സൂപ്പർഹിറ്റ് സിനിമയായ ‘പുഷ്പ’യിലെ അല്ലു അർജുന്റെ ശൈലി അനുകരിച്ചുകൊണ്ട് ആഘോഷം നടത്തിയത്.

“ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആയി കഴിഞ്ഞു, നേപ്പാളിലെ സീതാ റാണാ മഗർ നിലവിൽ ഏറ്റവും ജനപ്രിയമായ ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞു ,” പോസ്റ്റിന്റെ വീഡിയോയ്‌ക്കൊപ്പം ഐസിസി എഴുതി.

ഫെയർബ്രേക്ക് ഇൻവിറ്റേഷണൽ ടൂർണമെന്റ് എന്നത് ഒരു നവീന വനിതാ ക്രിക്കറ്റ് ടൂർണമെന്റാണ്, വളർന്നുവരുന്ന രാജ്യങ്ങളിലെ വനിതാ താരങ്ങൾക്ക് അവസരമായിട്ടാണ് ടൂർണമെന്റ് നടക്കുന്നത്. വലിയ സ്വീകാര്യതയാണ് ടൂർണമെന്റിന് ഉള്ളത്.

പുഷ്പ ആഘോഷം തരംഗം ആവുകയാണിപ്പോൾ. സിനിമ ലോകം മുഴുവൻ വിരൽ ആയതിന്റെ തെളിവാണിത്.

View this post on Instagram

A post shared by ICC (@icc)

Latest Stories

വീണ ജോര്‍ജിന് ദേഹാസ്വാസ്ഥ്യം; കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി

സംസ്ഥാനത്ത് കാക്കളില്‍ വരെ പക്ഷിപ്പനി; നിയന്ത്രിക്കാന്‍ കഴിയാത്ത വിധം; കേന്ദ്ര സഹായം ആവശ്യമെന്ന് ജെ ചിഞ്ചുറാണി

അംഗീകരിക്കേണ്ട സന്ദര്‍ഭത്തില്‍ അതും വിമര്‍ശിക്കേണ്ട സന്ദര്‍ഭത്തില്‍ അതും ചെയ്യുന്നു; എം സ്വരാജിനെ വിമര്‍ശിച്ച് മീഡിയ വണ്‍ എഡിറ്റര്‍

IND VS ENG: പൂ പറിക്കുന്ന ലാഘവത്തിൽ ക്യാപ്റ്റൻ ​ഗിൽ, കുതിപ്പ് ഇരട്ട ശതകം താണ്ടി, ഇന്ത്യ മികച്ച സ്കോറിലേക്ക്

എല്ലാം മന്ത്രിമാര്‍ പറഞ്ഞു, തനിക്ക് ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി; വീഴ്ച സമ്മതിക്കാതെ ആരോഗ്യമന്ത്രി

മികച്ച കവർ ഡ്രൈവ് കളിക്കുന്ന കളിക്കാരുടെ പട്ടിക: ഗവാസ്കറിന്റെ തിരഞ്ഞെടുപ്പിൽ ക്രിക്കറ്റ് പ്രേമികൾക്ക് കൗതുകം

സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

സച്ചിനോ കോഹ്‌ലിയോ അല്ല!!, താൻ കണ്ടവരിലും നേരി‌ട്ടവരിലും വെച്ച് ഏറ്റവും മികച്ച കളിക്കാരെ തിരഞ്ഞെടുത്ത് കുക്ക്

ദീപിക പദുകോണിന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിം ബഹുമതി, ചരിത്ര നേട്ടത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം

ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?