വനിതാ ഐ.പി.എല്‍ യാഥാര്‍ത്ഥ്യമാകുന്നു; ഓരോ ടീമിനായും കോടികള്‍ ഒഴുകും

വനിതകളുടെ ഐപിഎല്‍ ക്രിക്കറ്റ് അധികം വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് ബിസിസിഐ ഉടന്‍ തന്നെ അന്തിമ തീരുമാനമെടുക്കുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വനിത ഐപിഎല്ലില്‍ നാലോ അഞ്ചോ ടീമുകളെ ഉള്‍പ്പെടുത്താനാണ് നീക്കം. ഓരോ ടീമിനും ആയിരം കോടി രൂപയാകും അടിസ്ഥാന വില. പുരുഷന്മാരുടെ ഐപിഎല്ലിന് സമാനമായ ലേല നടപടികള്‍ വനിതകളുടെ ടൂര്‍ണമെന്റിനും ബാധകമാകും.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് സമീപ കാലത്ത് വന്‍ കുതിപ്പാണ് നടത്തിയത്. സ്മൃതി മന്ദാനയെയും ജമീമ റോഡ്രിഗസിനെയും ഷഫാലി വര്‍മ്മെയെയും പോലുള്ള പ്രതിഭകളുടെ കടന്നുവരവ് വനിതാ ക്രിക്കറ്റിന്റെ യശസ് വര്‍ദ്ധിപ്പിച്ചു. ഈ സാഹചര്യത്തില്‍ വനിതകളുടെ ഐപിഎല്‍ വേണമെന്ന ആവശ്യം ശക്തമായിരുന്നു. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം അലീസ ഹീലി അടക്കമുള്ളവര്‍ വനിതാ ഐപിഎല്ലിനുവേണ്ടി വാദിക്കുന്നുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ