ഇന്ത്യ-പാകിസ്ഥാൻ പരമ്പരയിൽ അങ്ങനെ സംഭവിച്ചിട്ടുണ്ട്, വെളിപ്പെടുത്തലുമായി പാകിസ്ഥാൻ മുൻ ബോർസ് ചെയർമാൻ

ഇന്ത്യ -പാകിസ്ഥാൻ പര്യടനങ്ങൾ ആരാധകർക്ക് ഒരുപാട് ക്രിക്കറ്റ് ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്. ഫുട്ബോൾ ആരാധകർക്ക് എൽ- ക്ലാസിക്കോ ആണെങ്കിൽ ക്രിക്കറ്റ് പ്രേമികൾക്ക് അത് പാകിസ്ഥാൻ- ഇന്ത്യ പോരാട്ടമാണ്. ക്രിക്കറ്റ് ലോകകപ്പ് വേദികളിൽ മാത്രമാണ് കാണാൻ ഭാഗ്യം ഉണ്ടാകുന്നതെന്ന് മാത്രം. ഇപ്പോഴിതാ 2012 ൽ ഇന്ത്യ- പാക്ക് പരമ്പരയിലെ ഒരു സംഭവം വെളിപ്പെടുത്തുകയാണ് പാകിസ്ഥാൻ മുൻ ബോർഡ് ചെയർമാൻ സാക അഷ്‌റഫ്

” ആ പരമ്പരയിൽ ടീം ഇന്ത്യയിലേക്ക് പോകുന്നതിന് മുമ്പ് താരങ്ങളുടെ ഭാര്യമാരോട് അവരെ അനുഗമിക്കണം എന്ന് ഞാൻ പറഞ്ഞു. പരമ്പരയിൽ ഉടനീളം ഭാര്യമാരും അവരുടെ കൂടെ ഉണ്ടായിരുന്നു. പാകിസ്ഥാൻ താരങ്ങളെക്കുറിച്ച് വിവാദ കഥകൾ ഉണ്ടാക്കാൻ നടക്കുന്ന ഇന്ത്യൻ മാധ്യമങ്ങളുടെ നേർക്ക് ഒരു കണ്ണ് വെക്കാനാണ്. പാകിസ്ഥാൻ താരങ്ങൾ പുറത്ത് എവിടെ പോയാലും അവരെക്കുറിച്ച് മോശമായി എഴുതുന്ന ഇന്ത്യൻ മാധ്യമങ്ങൾക്ക് ഭാര്യമാർ താരങ്ങളുടെ കൂടെ ഉണ്ടേൽ അതിന് സാധിക്കില്ലലോ, അതുകൊണ്ടാണ് അന്ന് അങ്ങനെ പറഞ്ഞത്.”

2012 ലെ ആ പരമ്പരക്ക് ശേഷം പിന്നെ ഇങ്ങനെ ഒരു സീരിസ് കളിയ്ക്കാൻ സാധിച്ചിട്ടില്ല. കാര്യങ്ങൾ നേരെ ആയി വന്നാൽ ഭാവിയിൽ പരമ്പരകൾ നടക്കും എന്നുള്ള ആത്മവിശ്വാസവും അഷ്‌റഫ് പ്രകടിപ്പിച്ചു.

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...