Ipl

എതിരാളികളുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന 48 പന്തുകൾ, ഇതാണ് സീസണിലെ രാജസ്ഥാന്റെ ഭാഗ്യം

ക്രിക്കറ്റിന്റെ ചരിത്രമെടുത്താല്‍ ബൗളിങ്ങുകൊണ്ട് ലോക ക്രിക്കറ്റിനെ വിറപ്പിച്ചവരുടെ വലിയ പട്ടിക തന്നെയുണ്ടാവും. കരുത്തുറ്റ ശരീരമുള്ള വെസ്റ്റ് ഇന്‍ഡീസ് പേസര്‍മാരും ഇംഗ്ലണ്ട്,ഓസ്‌ട്രേലിയ പേസര്‍മാരുമെല്ലാമാണ് ഒരു കാലഘട്ടത്തില്‍ ക്രിക്കറ്റിനെ അടക്കിഭരിച്ചത്. എന്നാൽ കൈക്കുഴയിൽ ക്ഷണ നേരം കൊണ്ട് മായാജാലം കാണിച്ച് ബാറ്റ്സ്മാന്മാരെ കുഴപ്പിക്കുന്ന സ്പിൻ ബൗളറുമാർക്കും ഒരുപാട് ആരാധകരുണ്ടാകും. ചിലർ മത്സരത്തിന്റെ ഏത് സമയത്തും വിക്കറ്റ് എടുക്കാൻ മിടുക്കരാകും , ചിലർ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിക്കുന്നവരാകും. ലോക ക്രിക്കറ്റിൽ ഈ രണ്ട് കാര്യങ്ങളിലും മിടുക്കന്മാരായ താരങ്ങൾ ഉൾപ്പെടുന്ന ഒരു ടീമിന്റെ കാര്യം ഓർത്ത് നോക്കിക്കേ. അത്തരത്തിൽ ഒരു സഖ്യത്തെ ഒരുമിച്ച് കിട്ടിയ സന്തോഷത്തിലാണ് രാജസ്ഥാൻ റോയൽസ് .

ക്രിക്കറ്റിൽ കൂട്ടുകെട്ടുകളുടെ പ്രാധാന്യം അറിയാവുന്ന ആളുകൾ എന്നും ആകാംഷയോടെ നോക്കുന്ന ഒരു മാജിക്ക് സഖ്യമായിരിക്കുകയാണ് രവിചന്ദ്രൻ അശ്വിൻ – യുസ്വേന്ദ്ര ചഹൽ സഖ്യം. ഈ സീസൺ മെഗാ ലേലം അവസാനിച്ചപ്പോൾ 11 കോടി രൂപയാണ് ഇരുതാരങ്ങളെയും ടീമിലെടുക്കാൻ രാജസ്ഥാൻ മുടക്കിയത്. 15 കോടിക്കും , 14 കോടിക്കും ഒരു താരത്തിനായി മുടക്കി കോമ്പിനേഷൻ വരെ തെറ്റിയ ടീമിന്റെ അവസ്ഥ കാണുമ്പോഴാണ് കൃത്യമായ പദ്ധതികളോടെ എത്തി സൂപ്പർ സ്പിനറുമാർ രണ്ട് പേരെ സ്വന്തമാക്കിയ രാജസ്ഥാനെ അഭിനന്ദിക്കേണ്ടത്.

അശ്വിൻ റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്ക് കാണിച്ചപ്പോൾ , ചഹൽ വിക്കറ്റ് എടുക്കുന്നതിലും റൺസ് വിട്ടുകൊടുക്കുന്നതിലും മിടുക്ക് കാണിക്കുന്നു. ഇരുവരുടെയും 8 ഓവറുകൾ എതിരാളികൾക്ക് ബാലികേറാമല ആയിരിക്കുകയാണ്. ചെറിയ സ്കോർ പ്രതിരോധിക്കുമ്പോൾ പോലും ഇരുവരും കൊടുക്കുന്ന സമ്മർദ്ദ വലയിൽ വീണു പോകുന്നു.

ലോക ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ ബൗളർ എന്ന് വിലയിരുത്തപ്പെടുന്ന താരമാണ് അശ്വിൻ . എതിരാളിയുടെ ദൗർബല്യം അറിഞ്ഞ് പന്തെറിയുന്ന അശ്വിൻ ഇന്ന് നേടിയ മൂന്ന് വിക്കറ്റുകൾ അയാൾ നടത്തുന്ന ഹോം വർക്കിന്റെ തെളിവാണ് എന്ന് നിസംശയം പറയാം. ചഹലിന്റെ കാര്യമെടുത്താൽ നിലവിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ്, ഒരു പന്തിൽ പ്രഹരം കിട്ടിയാൽ അടുത്ത പന്തിൽ വിക്കറ്റ് എടുക്കാനുള്ള കഴിവാണ് വ്യത്യസ്തനാക്കുന്നത്.

ട്വന്റി ട്വന്റി ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ ഇന്ത്യ കൃത്യമായ ഒരു സ്പിൻ കോമ്പിനേഷൻ നോക്കുകയാണകയാണ്. ഇപ്പോൾ ഉള്ള ഫോം വെച്ച് കുൽ- ചാ സഖ്യം വേണോ അതോ ആക്രമണോക്സതയും തന്ത്രവും ചേരുന്ന അശ്വിൻ – ചഹൽ സഖ്യം വേണോ എന്നുള്ളത് ഒരു കുഴപ്പിക്കുന്ന ചോദ്യം തന്നെയാകും.

Latest Stories

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്