Ipl

വില്യംസണെ പുറത്താക്കി അവനെ നായകനാക്കണം, പിന്നെ ഓറഞ്ച് ആര്‍മിയെ പിടിച്ചാല്‍ കിട്ടില്ല

റബീഹുദ്ധീന്‍ റബീഹ്

10 കളിയില്‍ 5 കളി സണ്‍റൈസേഴ്‌സ് ഹൈദഹാബാദ് തോറ്റു. ഇത്രയും മികച്ച ടീം ഉണ്ടായിട്ട് കളിച്ച കളിയില്‍ പകുതിയും ടീം തോറ്റിരിക്കുന്നു. തോല്‍വിക്ക് 99% കാരണക്കാരന്‍ ക്യാപ്റ്റന്റെ ബാറ്റിംഗ് ആണന്ന് പറയേണ്ടിയിരിക്കുന്നു.

കാരണം ടി20 യില്‍ പവര്‍പ്ലേ മര്യാദയ്ക്ക് യൂസ് ചെയ്തില്ലേല്‍ ടീം 80% വും തോല്‍ക്കാന്‍ തന്നെ ചാന്‍സ്. ഒന്ന് രണ്ട് കളിയാണ് ഇങ്ങേര്‍ ഇങ്ങെനെ ബോള്‍ വിഴുങ്ങുന്നത് എങ്കില്‍ പ്രശ്‌നം ഇല്ല എന്ന് വെക്കാം. ഇത് കണ്‍സിസ്റ്റന്‍സി ആയി ബോള്‍ വിഴുങ്ങുന്നു.

ആയതിനാല്‍ ഈ ടീമിന് ഇനി രക്ഷപ്പെടണമെങ്കില്‍ വെസ്റ്റിന്‍ഡീസിന്റെ പുതിയ ക്യാപ്റ്റന്‍ നികോളാസ് പുരാനെ ക്യാപ്റ്റന്‍സി ഏല്‍പിക്കുക. നികോളാസ് പുരാന്‍ മികച്ച ക്യാപ്റ്റന്‍ ആണെന്ന് വിന്‍ഡീസ് ജേഴ്‌സയില്‍ മുന്‍പ് തെളിയിച്ചതുമാണ്.

ടീമിലെ ബാക്കിയുള്ള ബാറ്റ്‌സ്മാന്മാര്‍ക്ക് മൊത്തത്തില്‍ പ്രഷര്‍ നല്‍കുന്ന വില്യംസണെ പുറത്തിരുത്തി ന്യൂസിലാന്‍ഡ് പവര്‍ ഹിറ്റര്‍ ഗ്ലെന്‍ ഫിലിപ്‌സിനെ കൊണ്ട് വരിക. പിന്നെ ഓറഞ്ച് ആര്‍മിയെ പിടിച്ചാല്‍ കിട്ടുമെന്ന് തോന്നുന്നില്ല.

ഡേവിഡ് വര്‍ണര്‍ ചെറുതായി ഫോം ഔട്ട് ആയപ്പോ പുറത്തിരുതിയ SRH മാനേജ്‌മെന്റ് ഈ തീരുമാനവും എടുക്കും എന്ന് വിശ്വസിക്കുന്നു.

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ