ന്യുസിലാൻഡിനെതിരെ നടന്ന അവസാന ടി-20 മത്സരത്തിൽ ഇന്ത്യക്ക് 46 റൺസിന് വിജയിച്ചിരുന്നു. ഇതോടെ പരമ്പര 4-1 നു ഇന്ത്യ സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി ഇഷാൻ കിഷൻ തകർപ്പൻ സെഞ്ചുറിയാണ് നേടിയത്. കൂടാതെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അർധ സെഞ്ചുറിയും ഹാർദിക് പാണ്ട്യ, അഭിഷേക് ശർമ്മ റിങ്കു സിങ്, ശിവം ദുബൈ എന്നിവർ മികച്ച പ്രകടനവും കാഴ്ച വെച്ചു.
മലയാളി ആരാധകർക്ക് നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ. 6 പന്തിൽ ഒരു ഫോർ അടക്കം 6 റൺസാണ് താരത്തിന്റെ സംഭാവന. ഇതോടെ ഈ മാസം 7 മുതൽ ആരംഭിക്കുന്ന ടി-20 ലോകകപ്പിൽ താരം ബെഞ്ചിൽ തന്നെയായിരിക്കും എന്ന് ഉറപ്പായി. ഓപണിംഗിൽ സഞ്ജു തുടരുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്.
‘തിലക് വർമ സുഖംപ്രാപിച്ചുവരികയാണ്. അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തിയാൽ തീർച്ചയായും അത് ഒരു നല്ല തലവേദനയായിരിക്കും. ഇഷാനാണോ സഞ്ജുവാണോ പ്ലേയിങ് ഇലവനില്‍ ഉണ്ടാവുകയെന്ന് ഫെബ്രുവരി 7ന് നിങ്ങള്‍ക്കറിയാം. ടീമിലെ 15 പേരും കളിക്കാന്‍ അര്‍ഹതയുള്ളവരാണ്’, സൂര്യകുമാര്‍ പറഞ്ഞു.