വിക്കറ്റ് വേട്ടക്കാരന്‍ പരിക്കേറ്റ് പുറത്ത്; ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍

മികച്ച ഫോമിലുള്ള ഇംഗ്ലീഷ് പേസര്‍ ടൈമല്‍ മില്‍സ് ട്വന്റി20 ലോക കപ്പില്‍ നിന്ന് പുറത്തായി. തുടയ്‌ക്കേറ്റ പരിക്കാണ് മില്‍സിന് വിനയായത്. മില്‍സിന് പകരം റീസ് ടോപ്ലിയെ ഇംഗ്ലണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിനിടെയാണ് മില്‍സിന് പരിക്കേറ്റത്. തുടര്‍ന്ന് കളംവിട്ട മില്‍സിന് പകരം സാം ബില്ലിംഗ്‌സിനെ ഇംഗ്ലണ്ട് ഫീല്‍ഡിംഗിന് ഇറക്കിയിരുന്നു. സ്‌കാനിംഗില്‍ മില്‍സിന്റെ പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായി.

ലോക കപ്പിലെ നാലു മത്സരങ്ങളില്‍ നിന്ന് ഏഴു വിക്കറ്റുകള്‍ മില്‍സ് സ്വന്തമാക്കിയിരുന്നു. സ്ലോ ബോളുകള്‍ക്കും യോര്‍ക്കറുകള്‍ക്കും പേരുകേട്ട മില്‍സിന്റെ തന്ത്രപരമായ പന്തേറ് ഇംഗ്ലണ്ടിന്റെ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നു. ഡെത്ത് ഓവറുകളില്‍ റണ്‍സ് നിയന്ത്രിക്കുന്നതില്‍ മിടുക്കനായ മില്‍സിന്റെ അഭാവം ഇംഗ്ലണ്ടിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെടുന്നു.

Latest Stories

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു