ടി20 ലോകകപ്പില്‍ ഇന്ത്യയെ ആര് നയിക്കും?; ഉത്തരവുമായി ജയ് ഷാ

ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. രോഹിത് തന്നെ ഇന്ത്യന്‍ ടീമിനെ നയിക്കുമെന്നും കിരീടം ചൂടുമെന്നും രാജ്കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെ ജയ് ഷാ പറഞ്ഞു.

2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഞങ്ങള്‍ പരാജയപ്പെട്ടിരിക്കാം, പക്ഷേ തുടര്‍ച്ചയായി 10 മത്സരങ്ങള്‍ വിജയിച്ച് ഞങ്ങള്‍ അവിടെ ഹൃദയം കീഴടക്കി. ബാര്‍ബഡോസില്‍ രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ 2024 ടി20 ലോകകപ്പ് ഉയര്‍ത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്- ജയ് ഷാ കൂട്ടിച്ചേര്‍ത്തു.

ജയ് ഷായുടെ ഈ പ്രഖ്യാപനത്തോടെ ഹാര്‍ദിക് പാണ്ഡ്യ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുമൊ എന്നുള്ള ചോദ്യങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്.
2022 ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ അവസാന പതിപ്പിന് ശേഷം മൂന്ന് ടി20 മത്സരങ്ങളില്‍ മാത്രമേ രോഹിത് കളിച്ചിട്ടുള്ളൂ.

രോഹിതിന്റെ അഭാവത്തില്‍ ഇന്ത്യന്‍ ടി20 ടീമിനെ പാണ്ഡ്യ ആണ് നയിച്ചു പോന്നിരുന്നത്. നിലവില്‍ താരം പരിക്കേറ്റ് ടീമിന് പുറത്താണ്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ