Ipl

ബുംറയും ഷമിയുമൊക്കെ ഒരു ആശ്വാസമാകുമ്പോഴും, മറ്റ് പല ഇന്‍സ്വിംഗ് ഡെലിവറികള്‍ മനസ്സിനെ അസ്വസ്ഥതപ്പെടുത്തി കൊണ്ടേയിരിക്കുന്നു

‘ഇന്ത്യയില്‍ യുവ ക്രിക്കറ്ററുമാര്‍, സച്ചിനേയും, സേവാഗിനെയും മാതൃകയാക്കുമ്പോള്‍, പാകിസ്ഥാനില്‍ യുവ ക്രിക്കറ്ററുമാര്‍ ഇമ്രാനെയും, അക്രത്തെയും, വഖാറിനേയും മാതൃകയാക്കുന്നു.’ ഇന്ത്യയില്‍ ജെനുവിന്‍ പേസ് ബൗളര്‍മാരുടെ ദൗര്‍ലഭ്യം ഉണ്ടാവുമ്പോള്‍, പാകിസ്ഥാനില്‍ പേസ് ബൗളര്‍മാര്‍ സുലഭമാകുന്നത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന്, വാസീം അക്രം ഒരിക്കല്‍ പറഞ്ഞ മറുപടിയാണിത്.

153 km/hr ക്ലോക്ക് ചെയ്ത ഇര്‍ഫാന്‍ പത്താനെ പിന്നീട് നമ്മള്‍ കാണുന്നത്, ധോണിയെ സ്റ്റമ്പിനോരം നിര്‍ത്തി 110-120 റേഞ്ചില്‍ സ്ലോ മീഡിയം പേസ് എറിയുന്ന ചേഞ്ച് ബൗളര്‍ ആയിട്ടാണ്. 145 ന് മുകളില്‍ എറിയുന്ന ബൗളര്‍ എന്ന് പേര് കേട്ട മുനാഫ് പട്ടേല്‍, തന്റെ കരിയര്‍ അവസാനിപ്പിച്ചത് 120 റേഞ്ച് ബൗളര്‍ ആയിട്ടാണ്. 150 ന് മുകളില്‍ എറിയുന്ന വരുണ്‍ ആരോണ്‍, തിരശീലയ്ക്കു പിന്നില്‍ എവിടെയോ മറഞ്ഞു പോയിരിക്കുന്നു.

ബുംമ്രയും ഷമിയുമൊക്കെ ഒരു ആശ്വാസമാകുമ്പോഴും, പന്തിനെ ജനുവിനായി സ്വിങ് ചെയ്യിക്കുമ്പോള്‍ നമ്മുടെ ബൗളര്‍മാരുടെ സ്പീഡ് ഡ്രോപ്പ് ചെയ്യുന്നത് കാണാം. അതുകൊണ്ട് തന്നെ, 2016 ലെ ഏഷ്യ കപ്പില്‍ രോഹിത്തിന്റെ കാല്‍പ്പാദം തകര്‍ത്ത മുഹമ്മദ് അമീറിന്റെ തീയുണ്ടകണക്കെയുള്ള ഇന്‍സ്വിങ്ങറും, കഴിഞ്ഞ T20 വേള്‍ഡ് കപ്പില്‍ രാഹുലിന്റെയും രോഹിത്തിന്റെ വിക്കറ്റ് എടുത്ത ബോള്‍ട്ടിന്റെ വെള്ളിടികണക്കെയുള്ള ഇന്‍സ്വിങ് ഡെലിവറികളുമൊക്കെ മനസ്സിനെ അസ്വസ്ഥതപെടുത്തികൊണ്ടേയിരിക്കുന്നു….

കഴിഞ്ഞ ദിവസം ബോള്‍ട്ടിന്റെ അതുപോലൊരു എണ്ണം പറഞ്ഞ ഇന്‍സ്വിങ്ങറില്‍ പുറത്തായ ശേഷം രാഹുല്‍ പറഞ്ഞത്, താന്‍ ആ ഡെലിവറി കണ്ടില്ല എന്നായിരുന്നു. ഉമ്രാന്‍ മാലിക് എന്ന യുവക്രിക്കറ്റര്‍ അത് കൊണ്ട് തന്നെ ഒരു പ്രതീക്ഷയാണ്… ദേവ്ദത് പടിക്കലിന്റെ മൂന്ന് സ്റ്റമ്പുകളും പിഴുത ആ ഇന്‍സ്വിങര്‍…. എ ഡെലിവറി വിത്ത് ഷീര്‍ പേസ് ആന്‍ഡ് സ്വിങ്… I will swing the ball without dropping my pace എന്നൊരു സ്റ്റേറ്റ്‌മെന്റ് കൂടിയായിരുന്നു.

പ്രിയപെട്ട ഉമ്രാന്‍, താങ്കളെ മോള്‍ഡ് ചെയ്യാന്‍ ഡെയില്‍ സ്റ്റെയ്ന്‍ എന്നൊരു ഇതിഹാസം കൂടെതന്നെയുണ്ട്… ഉപദേശങ്ങള്‍ തരാന്‍ കമന്ററി ബോക്‌സില്‍ പോലും ഇയാന്‍ ബിഷോപ്പിനെ പോലെയുള്ളവരുണ്ട്…. എന്നിരുന്നാലും താങ്കളോട് ഒന്നേ ഈയുള്ളവനു പറയാനുള്ളു… ലൈന്‍ ഇമ്പ്രൂവ് ചെയ്‌തോളു… ലെങ്ത് ഇമ്പ്രൂവ് ചെയ്‌തോളു.. ബിഷോപ്പ് പറഞ്ഞത് പോലെ ബാറ്ററെ ബ്ലഫ് ചെയ്യിക്കുന്ന സ്ലോ ഡെലിവറികള്‍ ഡെവലപ്പ് ചെയ്‌തോളു…

But never… I repeat Never Ever Compromise with your Speed… Please continue to clock on 150s regularly.. ബാറ്ററെ അന്ധനാക്കികൊണ്ട് 150 കിലോമിറ്റര്‍/ഹവര്‍ വേഗതിയില്‍ വരുന്ന ഇന്‍സ്വിങ്ങര്‍ സ്റ്റമ്പുകള്‍ പിഴുതെറിയുന്ന കാഴ്ച ഞങ്ങള്‍ക്ക് കണ്ടുകൊണ്ടേയിരിക്കണം….

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്