ഏത് പാണ്ഡ്യ ജയിച്ചാലും നമ്മുടെ കുടുംബത്തിന് അഭിമാനം; ഐപിഎല്ലിൽ ചരിത്രം കുറിച്ച് പാണ്ഡ്യ സഹോദരങ്ങൾ

ഇന്ത്യൻ  പ്രീമിയർ ലീഗിൽ ക്യാപ്റ്റൻമാരായി പരസ്പരം മത്സരിക്കുന്ന ആദ്യ സഹോദര ജോഡികളാണ്  ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും. ഗുജറാത്ത് ടൈറ്റൻസും ലഖ് നൗ സൂപ്പർ ജയന്റസും തമ്മിലുള്ള മത്സരത്തിൽ  ഇരുതാരങ്ങളും തങ്ങളുടെ ടീമുകളെ നയിക്കും.

നിലവിലെ ചാമ്പ്യൻമാക്കെതിരെ ടോസ് നേടിയ ക്രുനാൽ ബൌളിംഗ് തിരഞ്ഞെടുത്തു. കുടുംബത്തിന് ഇതൊരു അഭിമാന ദിവസമാണെന്നും രണ്ടു സഹോദരൻമാരും തങ്ങളുടെ ഐപിഎൽ കളിക്കുമ്പോൾ അദ്ദേഹത്തിന് ഏറെ സന്തോഷമുണ്ടാവുമെന്നും ഹാർദിക് പാണ്ഡ്യ   പറയുന്നു. ഇന്ന് കുടുബത്തിലെ ഒരു പാണ്ഡ്യ  തീർച്ചയായും വിജയിക്കും. ഞങ്ങളുടെ കുടുബത്തിന് അത് വളരെ സന്തോഷമാകുമെന്നും പാണ്ഡ്യ മത്സരത്തിന് മുമ്പായി വ്യക്തമാക്കി.

ടോസിന് ശേഷം ഇരു താരങ്ങളും പരസ്പരം ആലിംഗനം ചെയ്യുകയും  സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തിരുന്നു.റോയൽ ചലഞ്ചേഴ്സിന് എതിരെയുള്ള മത്സരത്തിനിടെ  കെഎൽ രാഹുലിന് തുടയെല്ലിന്  പരിക്കേറ്റിരുന്നു. പരിക്കിനെ തുടർന്ന്  രാഹുലിന്  സീസണിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്ന് പുറത്തായിരുന്നു. തുടർന്നാണ്   ക്രുനാലിനെ  ലഖ് നൗ ക്യാപ്റ്റനായി നിയമിച്ചത്.

ഇന്നത്തെ മത്സരത്തിൽ   ഹാർദിക്കിന്റെ നിർണായകമായ ക്യാച്ച് എടുത്തത് ക്രുനാൽ ആണെന്നുള്ളതും ഏറെ കൗതുതൃകകരമാണ്.  കഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും ഏറെ  ആരാധകരുള്ള താരങ്ങൾ കൂടിയാണ്. ഇരുവരും ദാരിദ്യത്തിൽ നിന്നും  പരിശ്രമം കൊണ്ട്  ഇന്ത്യൻ ക്രിക്കറ്റ്  ടിമിൽ ഇടം പിടിച്ച സഹോദരങ്ങൾ.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ