തിലക് എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്, വിരാട് കോഹ്ലിയെ പോലെ മത്സരം മുന്നോട്ട് കൊണ്ടുപോകാനാണ് അവൻ ശ്രമിക്കേണ്ടത്: മുഹമ്മദ് കൈഫ്

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ വിജയ സാധ്യത കൂടുതലുള്ള ടീമായിരുന്നു ഇന്ത്യ. എന്നാൽ സൂപ്പർ എട്ടിലേക്ക് കടന്നതോടെ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു. ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്താകുന്ന ലക്ഷണമാണ് കാണുന്നത്.

മത്സരം തോറ്റതിന് പിന്നാലെ ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കുന്ന താരമാണ് തിലക് വർമ്മ. ഇത്രയും മത്സരങ്ങളിൽ ഒന്നിൽ പോലും താരത്തിന് തന്റെ മികവ് കാണിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ തിലകിന് നിർദേശങ്ങളുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്ത് എത്തിയിരിക്കുകയാണ്.

‘തിലക് വര്‍മയ്ക്ക് കളിക്കാന്‍ തന്റെതായ ഒരു ശൈലിയുണ്ട്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഭയന്ന് വലിയ ഷോട്ടിന് അദ്ദേഹം മുതിരുന്നതാണ് ഇപ്പോൾ താരത്തിന് തിരിച്ചടിയായിരിക്കുന്നത്. കൈഫ് വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ടീം മാനേജ്മെന്റ് തിലകിനോട് സംസാരിക്കണമെന്നും താരം വിരാട് കോഹ്ലി, കളിക്കുന്നത് പോലെ ചെയ്യണമെന്നും കൂട്ടിച്ചേർത്തു. അടിച്ചുതകര്‍ത്ത് ബാറ്റ് വീശാൻ ടീമിൽ ഒരുപാട് താരങ്ങളുണ്ടെന്നും എന്നാല്‍ കളി അവസാനം വരെ എത്തിക്കാന്‍ ഒരാള്‍ ആവശ്യമാണെന്നും കൈഫ് ഓര്‍മ്മിപ്പിച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ