ലോക കപ്പില്‍ ആ 'കുഞ്ഞന്‍മാര്‍' അത്ഭുതം കാണിക്കും: കുംബ്ലെ

ഏകദിന ലോക കപ്പിലെ കറുത്ത കുതിരകള്‍ ആരാകുമെന്ന് സൂചന നല്‍കി മുന്‍ ഇന്ത്യന്‍ നായകനും പരിശീലകനുമായിരുന്ന അനില്‍ കുംബ്ലെ. ക്രിക്കറ്റിലെ പുതുമുഖങ്ങളായ അഫ്ഗാനിസ്ഥാന്‍ ഈ ലോക കപ്പില്‍ അത്ഭുതം കാട്ടുമെന്നാണ് കുംബ്ലെ പറയുന്നത്.

ലോക കപ്പ് കളിക്കുന്ന വമ്പന്‍ ടീമുകളെ ഞെട്ടിക്കാനുള്ള കരുത്ത് അഫ്ഗാനുണ്ടെന്നാണ് കുംബ്ലെ അഭിപ്രായപ്പെടുന്നത്.

“ഏഷ്യ കപ്പില്‍ മികച്ച പ്രകടനമായിരുന്നു അവരുടേത്. ഇന്ത്യയുമായുള്ള മത്സരം സമനിലയിലാക്കാന്‍ അവര്‍ക്കായി. ഒരു മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചുവെന്ന് മാത്രമല്ല, പാകിസ്ഥാനെ വിറപ്പിയ്ക്കാനും അഫ്ഗാന് കഴിഞ്ഞിരുന്നു. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് റഹമാന്‍ എന്നിവര്‍ അടങ്ങുന്ന ടീം തീര്‍ച്ചയായും എതിര്‍ ടീമുകളെ വിറപ്പിക്കും; കുംബ്ലെ നിരീക്ഷിക്കുന്നു.

ബാറ്റിങ്ങില്‍ മുഹമ്മദ് ഷഹ്സാദിനെ പോലെയുള്ള താരങ്ങള്‍ തുടക്കം മുതല്‍ അക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഷഹ്സാദിന് സാധിക്കും. ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടുകയായിരിക്കും അഫ്ഗാന്‍ ഗെയിം പ്ലാന്‍. പിന്നീട് സ്പിന്നര്‍മാര്‍ വിക്കറ്റ് നേടുകയും ചെയ്താല്‍ അഫ്ഗാന്‍ ചില്ലറ ബുദ്ധിമുട്ടൊന്നുമായിരിക്കില്ല എതിരാളികള്‍ക്ക് ഉണ്ടാക്കുകയെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

ഈ മാസം 30നാണ് ഏകദിനലോകപ്പ് ആരംഭിക്കുക. ജൂണ്‍ ഒന്നിന് ഓസ്‌ട്രേലിയക്കെതിരെയാണ് അഫ്ഗാന്റെ ആദ്യ മത്സരം.

Latest Stories

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍