അവരെ 160 റൺസിനുള്ളിൽ പിടിച്ചു കെട്ടാൻ സാധിച്ചു, അതിന്റെ മുഴുവൻ ക്രെഡിറ്റും ബോളർമാർക്കാണ്: ശുഭ്മൻ ഗിൽ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെ തകർത്ത് പ്ലെ ഓഫ് സാധ്യതകൾ നിലനിർത്തി ഗുജറാത്ത് ടൈറ്റൻസ്. 4 വിക്കറ്റുകൾക്കാണ് ആർസിബിയെ ഗുജറാത്ത് തോല്പിച്ചത്. ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മൻ ഗിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ച വെച്ചു.

ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 18 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കം 43 റൺസ് നേടി. ജോസ് ബട്ട്ലർ 19 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 39 റൺസ് നേടി. രാഹുൽ തിവാറ്റിയ 27 റൺസും നേടി. നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആർസിബി 19 .2 ഓവറിൽ 155 റൺസിൽ ഓൾ ഔട്ടാവുകയായിരുന്നു. 24 പന്തിൽ രണ്ട് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 40 റൺസ് നേടിയ ദേവ്ദത്ത് പടിക്കലാണ് ടോപ് സ്‌കോറർ. മത്സരശേഷം ശുഭ്മൻ ഗിൽ സംസാരിച്ചു.

‘ഈ വിജയത്തിൽ തൃപ്‌തി തോന്നുന്നു. അവരെ 160 റൺസിനുള്ളിൽ പിടിച്ചു കെട്ടാൻ സാധിച്ചതിനു മുഴുവൻ ക്രെഡിറ്റും ബോളർമാർക്കാണ്. കൂടാതെ ഞങ്ങളുടെ ഫീൽഡിങ്ങും മികച്ചതായിരുന്നു. ഒരു ഘട്ടത്തിൽ ഞങ്ങൾ മോശമായ ഫീൽഡിങ്ങായിരുന്നു കാഴ്ച വെച്ചത്’ ശുഭ്മൻ ഗിൽ പറഞ്ഞു.

Latest Stories

'ഞങ്ങൾ തോൽക്കാൻ കാരണം അവർക്ക് പിച്ച് അനുകൂലമായത് കൊണ്ടാണ്, അവരുടെ പേസ് ബോളേഴ്‌സ് അത് നന്നായി ഉപയോഗിച്ചു': രജത് പാട്ടിദാർ

ഇന്ന് എന്റെ ദിവസമാണെന്ന് ഞാൻ ഉറപ്പിച്ചു, മാത്രമല്ല ആർസിബിയുടെ ബോളർമാരെ നന്നായി നേരിടാൻ ഞാൻ ആഗ്രഹിച്ചു: ശുഭ്മൻ ഗിൽ

'പണി അറിയില്ലെങ്കിൽ നിർത്തി പോടോ'; തേർഡ് അമ്പയറിന്റെ തെറ്റായ തീരുമാനത്തിൽ കട്ട കലിപ്പിൽ വിരാട് കോഹ്ലി

ആലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിനും യുവതിക്കും ദാരുണാന്ത്യം

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..