അന്ന് സഞ്ജുവിനെ കുറ്റം പറഞ്ഞ മുന്‍ സെലക്ടറെ നമ്മൾ ട്രോളി, ഈ സ്ഥിരതക്കുറവ് കൊണ്ട് സാംസൺ ഇന്ത്യൻ ടീമിൽ എത്തില്ല; സഞ്ജുവിന്റെ തളർച്ച ആഘോഷിച്ച് വിരോധികൾ

രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്‍ കിരീടം നേട്ടത്തിലേക്ക് നയിച്ചാലും സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാനുള്ള സാദ്ധ്യത കുറവാണെന്ന് ഇന്ത്യന്‍ മുന്‍ സെലക്ടര്‍ ശരണ്‍ദീപ് സിംഗ് പറഞ്ഞത് ശരിയായില്ല. മുമ്പ് കിട്ടിയ അവസരങ്ങളില്‍ സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചില്ലെന്നും ഐപിഎല്‍ കിരീട നേട്ടത്തേക്കാള്‍ വ്യക്തിഗത പ്രകടനമാണ് ടീം സെലക്ഷനില്‍ പ്രധാനമെന്നും ശരണ്‍ദീപ് പറഞ്ഞു. അന്ന് അദ്ദേഹത്തെ സഞ്ജുവിനെ കുറ്റം പറഞ്ഞതിന്റെ പേരിൽ പലരും ട്രോളിയിരുന്നു. പക്ഷെ ഒന്ന് ആലോചിച്ച് നോക്കിയാൽ അദ്ദേഹം പറഞ്ഞത് ശരിയല്ലേ?

ഐപിഎല്‍ കിരീടം പ്രധാനമാണ്. പക്ഷേ അത് ഇന്ത്യന്‍ ടീമിലേക്ക് നയിക്കണമെന്നില്ല. ഒരു സീസണില്‍ കുറഞ്ഞത് 700-800 റണ്‍സെങ്കിലും സ്‌കോര്‍ ചെയ്താല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഞാന്‍ അടക്കം സെലക്ടര്‍മാരായിരിക്കുമ്പോഴാണ് സഞ്ജു സാംസണ് ടി20യില്‍ ഓപ്പണറായി അവസരം ലഭിച്ചത്. എന്നാല്‍ അന്ന് സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. സഞ്ജു മങ്ങിയപ്പോള്‍ മറ്റ് ചില വിക്കറ്റ് കീപ്പര്‍-ബാറ്റര്‍മാര്‍ മിന്നുന്ന ഫോമിലേക്ക് ഉയര്‍ന്നു. അടുത്തിടെ ഇഷാന്‍ കിഷന്‍ ഇരട്ട സെഞ്ച്വറി നേടി.” അങ്ങനെയാണ് മുൻ സെലെക്ടർ പറഞ്ഞത്.

അന്ന് നമ്മൾ അദ്ദേഹത്തെ കുറ്റപ്പെടുത്തി. അസൂയ ആണെന്ന് പറഞ്ഞു. ഇപ്പോൾ സഞ്ജുവിനെ സംബന്ധിച്ച് പല വർഷങ്ങളിലും നമ്മൾ കണ്ട അതെ കുഴപ്പം വീണ്ടും കാണുന്നു. സ്ഥിരത കുറവ് തന്നെ, ഈ സ്ഥിരത കുറവ് അയാളെ പലപ്പോഴും തളർത്തിയിട്ടുണ്ട്. നന്നായി തുടങ്ങും, പിന്നെ മങ്ങും, പിന്നെ തിളങ്ങും, മങ്ങും അങ്ങനെയാണ് കാര്യങ്ങൾ. മത്സരങ്ങളിലായി 199 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. ചെന്നൈക്ക് എതിരെ 17 റൺസെടുത്ത് സഞ്ജു പുറത്തായപ്പോൾ രാജസ്ഥാൻ കൂറ്റൻ സ്കോർ നേടി.

എന്തായാലും ഇന്ത്യൻ ടീം ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുന്ന സഞ്ജുവിനെ ഈ സ്ഥിരത കുറവ് തുണക്കില്ല ഉറപ്പാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി