വരുണിനെതിരെ ഞങ്ങൾക്ക് കൃത്യമായ പദ്ധതിയുണ്ടായിരുന്നു, അതിൽ അവൻ വീണു: ഡേവിഡ് മില്ലർ

കഴിഞ്ഞ ദിവസം നടന്ന ടി-20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് തോറ്റിരുന്നു. സൗത്ത് ആഫ്രിക്കയോട് 76 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റു വാങ്ങിയത്. ഇന്ത്യയുടെ എല്ലാ ഡിപ്പാർട്മെന്റും വളരെ മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്.

ഇപ്പോഴിതാ ഇന്ത്യയുടെ മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തിയെ നേരിടാൻ ദക്ഷിണാഫ്രിക്കയ്ക്ക് കൃത്യമായ പ്ലാനുണ്ടായിരുന്നെന്ന് പറഞ്ഞിരിക്കുകയാണ് ഡേവിഡ് മില്ലർ‌. ടി20 ലോകകപ്പിൽ സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയതിന് പിന്നാലെ സംസാരിക്കവേയാണ് ദക്ഷിണാഫ്രിക്കൻ താരത്തിന്റെ പ്രതികരണം.

‘വരുൺ ലോകോത്തര ബോളറാണ്. എല്ലാ ഫോർമാറ്റുകളിലും വിജയിച്ചിട്ടുള്ള താരം. അദ്ദേഹം എതിർ ടീമുകൾക്കെല്ലാം ഒരു ഭീഷണിയാണ്. അതുകൊണ്ടുതന്നെ വരുണിനെ കുറിച്ച് ഞങ്ങൾ സംസാരിച്ചിരുന്നു’

‘വരുൺ ഒരു മോശം പന്ത് എറിയുകയാണെങ്കിൽ അത് ബൗണ്ടറി കടത്താനായിരുന്നു ഞങ്ങളുടെ പ്ലാൻ. ബൗണ്ടറിയിലെത്തിച്ച് അദ്ദേഹത്തെ സമ്മർദ്ദത്തിലാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ കഴിഞ്ഞ ദിവസം വരുൺ എറിഞ്ഞ പന്ത് അധികം ടേൺ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ വരുണിന്റെ ഓവർ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ ഞങ്ങൾക്ക് സാധിച്ചു. ബാറ്റർമാരുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിന് മുൻപുതന്നെ വരുണിനെ സമ്മർദത്തിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു’, ഡേവിഡ് മില്ലർ പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ