ധോണിക്ക് ശേഷം സി.എസ്‌.കെയെ നയിക്കാന്‍ ഋതുരാജ്!, സര്‍പ്രൈസ് നിര്‍ദേശം

ഐപിഎല്ലില്‍ എംഎസ് ധോണിയ്ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആര് നയിക്കണമെന്നതില്‍ സര്‍പ്രൈസ് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. ഇപ്പോഴിതാ യുവ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്‌വാദിനെ ധോണിയ്ക്ക് ശേഷം ചെന്നൈ നായകനാക്കണമെന്നാണ് വസിം ജാഫര്‍ പറയുന്നത്.

സിഎസ്‌കെ ഭാവി വിക്കറ്റ് കീപ്പറായി ഡെവോന്‍ കോണ്‍വേയില്‍ ഉറച്ച് നില്‍ക്കാനാണ് സാദ്ധ്യത. ധോണി ഇനി വേറെയാരെയെങ്കിലും നോക്കുമോയെന്നത് അറിയില്ല. അത് ആരാവുമെന്നതും എനിക്കറിയില്ല. സിഎസ്‌കെ പ്രധാനമോയും നോട്ടമിടുന്നത് ധോണിക്ക് ശേഷം നയിക്കാന്‍ ആരെന്നതാണ്. റുതുരാജാണ് ആ താരം.

മഹാരാഷ്ട്രയുടെ ക്യാപ്റ്റനായിട്ടുള്ള താരമാണവന്‍. സിഎസ്‌കെ അവന് കൂടുതല്‍ ഉത്തരവാദിത്തം നല്‍കി നായകനായി വളര്‍ത്തിക്കൊണ്ട് വരാനാണ് സാധ്യത. ശിവം ദുബെ, മുകേഷ് ചൗധരി, രാജവര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എന്നിവര്‍ക്കെല്ലാം മികച്ച അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെ ജാഫര്‍ പറഞ്ഞു.

ഐപിഎല്ലില്‍ വരാനിരിക്കുന്ന സീസണില്‍ കൂടി ധോണിയാവും സിഎസ്‌കെയെ നയിക്കുക. അതിനു ശേഷം താരം വിരമിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സീസണില്‍ ജഡേജയെ നായകനാക്കി വളര്‍ത്താന്‍ സിഎസ്‌കെ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടിരുന്നു.

Latest Stories

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് എംഎൽഎമാർ പിന്തുണ പിൻവലിച്ചു

ആ രംഗം ചെയ്യുമ്പോൾ നല്ല ടെൻഷനുണ്ടായിരുന്നു: അനശ്വര രാജൻ

പോസ്റ്ററുകൾ കണ്ടപ്പോൾ 'ഭ്രമയുഗം' സ്വീകരിക്കപ്പെടുമോ എന്നെനിക്ക് സംശയമായിരുന്നു: സിബി മലയിൽ

'വെടിവഴിപാടിന്' ശേഷം ശേഷം ഒരു ലക്ഷം ഉണ്ടായിരുന്ന ഫോളോവേഴ്സ് 10 ലക്ഷമായി: അനുമോൾ

നേരത്തെ അഡ്വാൻസ് വാങ്ങിയ ഒരാൾ കഥയെന്തായെന്ന് ചോദിച്ച് വിളിക്കുമ്പോഴാണ് തട്ടികൂട്ടി ഒരു കഥ പറയുന്നത്; അതാണ് പിന്നീട് ആ ഹിറ്റ് സിനിമയായത്; വെളിപ്പെടുത്തി ഉണ്ണി ആർ

മികച്ച വേഷങ്ങൾ മലയാളി നടിമാർക്ക്; തമിഴ് നടിമാർക്ക് അവസരമില്ല; വിമർശനവുമായി വനിത വിജയകുമാർ

ലോകകപ്പ് കിട്ടിയെന്ന് ഓർത്ത് മെസി കേമൻ ആകില്ല, റൊണാൾഡോ തന്നെയാണ് കൂട്ടത്തിൽ കേമൻ; തുറന്നടിച്ച് ഇതിഹാസം

48ാം ദിവസവും ജാമ്യം തേടി ഡല്‍ഹി മുഖ്യമന്ത്രി, ഒന്നും വിട്ടുപറയാതെ സുപ്രീം കോടതി; ശ്വാസംമുട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍, മോക്ഷം കിട്ടാതെ കെജ്രിവാള്‍!

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി