ഏകദിന പരമ്പരയിലും ഇന്ത്യയ്ക്ക് തിരിച്ചടി ; വാഷിംഗ്ടണ്‍ സുന്ദറിന് കോവിഡ്, പകരം വരുന്നത് ഈ താരം

കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ മൂന്ന് മത്സരങ്ങളുടെ ഏകദിനവും പ്ലാനിട്ടിരിക്കുന്ന ഇന്ത്യയ്ക്ക്് മറ്റൊരു തിരിച്ചടി കൂടി. ഓഫ് സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിന് കോവിഡ്. ഏകദിന പരമ്പരയ്ക്കായി താരം തയ്യാറെടുക്കുമ്പോഴാണ് നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായി കണ്ടെത്തിയത്.

താരത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. വാഷിംഗ്ടണ്‍ സുന്ദറിന് പകരം സ്പിന്നറും ഓള്‍റൗണ്ടറുമായ ജയന്ത് യാദവിനെ പകരം ടീമില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. നിലവില്‍ ജയന്ത് യാദവ് ടീമിനൊപ്പമുണ്ട്് ്കഴിഞ്ഞ മാര്‍ച്ച് മുതല്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിന് പുറത്താണ്. പരിക്കൂമൂലം ടീമില്‍ നിന്നും വിട്ടു നിന്ന താരം പക്ഷേ വിജയ് ഹസാരേ ട്രോഫിയില്‍ കളിച്ചിരുന്നു.

ഈ മാസം അവസാനത്തോടെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഏകദിന പരമ്പയ്ക്കായി ഇറങ്ങുക. കെ.എല്‍. രാഹുലിന് കീഴിലാണ് ടീം ഇന്ത്യ ഏകദിന പരമ്പരയ്ക്ക്് ഇറങ.ങുന്നത്. ഏകദിനത്തിനായുള്ള ടീം ബുധനാഴ്ചയാണ് ഇന്ത്യ വിടുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ