ഇയാളെ കണ്ടില്ലല്ലോ എന്ന് ഓർത്തിരിക്കുകയായിരുന്നു, വോണിനെ ട്രോളി വസീം ജാഫർ; ഈ ജേഴ്സിയിട്ട് തന്നെ വേണമായിരുന്നോ എന്ന് ഇന്ത്യൻ ആരാധകർ' സംഭവം ഇങ്ങനെ

മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനെ 16 റണ്‍സിന് തോല്‍പ്പിച്ച് ടി20 പരമ്പര തൂത്തുവാരി ചരിത്രം കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. 2014ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ വൈറ്റ്‌വാഷ് ചെയ്യപ്പെടുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ ബംഗ്ലാദേശ് യഥാക്രമം ആറ്, നാല് വിക്കറ്റുകള്‍ക്ക് വിജയിച്ചിരുന്നു.ലോക ചാമ്പ്യന്‍മാര്‍ക്കെതിരായ ബംഗ്ലാദേശിന്റെ വിജയം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ്.

ഇംഗ്ളണ്ടിന്റെ തോൽവി സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ വലിയ രീതിയിൽ ഇടം പിടിക്കുന്നുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ ബംഗ്ലാദേശ് കുപ്പായമണിഞ്ഞ് കൊണ്ട് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണിനെ ട്രോളി ട്വിറ്ററിൽ എത്തി . ജാഫറും വോണും തമ്മിലുള്ള പോര് തുടങ്ങിയിട്ട് കുറെ നാളുകളായി.

“ഹലോ @ മൈക്കൽ വോൺ , വളരെക്കാലമായലോ കണ്ടിട്ട്.” ജാഫർ കുറിച്ചു. ആകെ തകർന്ന് നിൽക്കുന്നത് കൊണ്ടാകണം വോൺ ഒരു മറുപടിയും ഇതിന് നൽകിയില്ല. മൂന്നാം ടി20യില്‍ ഇംഗ്ലണ്ടിനെ 16 റണ്‍സിന് തോല്‍പ്പിച്ച് ടി20 പരമ്പര തൂത്തുവാരി ചരിത്രം കുറിച്ചിരിക്കുകയാണ് ബംഗ്ലാദേശ്. 2014ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ വൈറ്റ്‌വാഷ് ചെയ്യപ്പെടുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ ബംഗ്ലാദേശ് യഥാക്രമം ആറ്, നാല് വിക്കറ്റുകള്‍ക്ക് വിജയിച്ചിരുന്നു.

ലോക ചാമ്പ്യന്‍മാര്‍ക്കെതിരായ തന്റെ ടീമിന്റെ സെന്‍സേഷണല്‍ പ്രകടനത്തെ കുറിച്ച് ക്യാപ്റ്റന്‍ ഷക്കിബ് അല്‍ ഹസന്‍ വാചാലനായി. തങ്ങളുടെ ഫീല്‍ഡിംഗാണ് പരമ്പരയില്‍ വ്യത്യാസമുണ്ടാക്കിയതെന്നും ഏഷ്യയിലെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് ടീമായി മാറുകയാണ് ലക്ഷ്യമെന്നും ഷക്കീബ് പറഞ്ഞു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്