'2007ലെ ടി20 ലോക കപ്പില്‍ എന്നെ ക്യാപ്റ്റനാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു'; വെളിപ്പെടുത്തി യുവരാജ് സിംഗ്

2007ലെ ടി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ നായകനായി തന്നെ തെരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിംഗ്. എന്നാല്‍ എം.എസ് ധോണിയെ നായകനാക്കിയതില്‍ ഒരു ടീം മാന്‍ എന്ന നിലയില്‍ താന്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും യുവരാജ് പറഞ്ഞു.

“ഏകദിന ലോക കപ്പില്‍ ഇന്ത്യ തിരിച്ചടി നേരിട്ട് നില്‍ക്കുന്ന സമയം. ഇന്ത്യന്‍ ക്രിക്കറ്റില്‍ അത് വലിയ അലയൊലികള്‍ സൃഷ്ടിച്ചിരുന്നു. പിന്നാലെ ഇന്ത്യയുടെ രണ്ട് മാസം നീണ്ട് നില്‍ക്കുന്ന ഇംഗ്ലണ്ട് പര്യടനം. അതിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കും അയര്‍ലന്‍ഡിനും എതിരായ പരമ്പര. ഇതിന് പിന്നാലെയായിരുന്നു ടി20 ലോക കപ്പ്.”

“നാല് മാസത്തോളം ഇന്ത്യയില്‍ നിന്ന് വിട്ട് നില്‍ക്കുന്ന അവസ്ഥയായിരുന്നു. അതിനാല്‍ സീനിയര്‍ കളിക്കാരെല്ലാം തങ്ങള്‍ക്ക് വിശ്രമം വേണമെന്ന ചിന്തയിലായിരുന്നു. ടി20 ലോക കപ്പിന് അവര്‍ ശ്രദ്ധ കൊടുത്തില്ല. ഇതോടെ ടി20 ലോക കപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനാവാം എന്ന് ഞാന്‍ പ്രതീക്ഷിച്ചു.”

“എന്നാലവര്‍ ധോണിയെ ആണ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ആരായാലും നമ്മള്‍ അയാളെ പിന്തുണയ്ക്കും. രാഹുലായാലും സൗരവ് ആയാലും ആരായാലും. ഒരു ടീം മാന്‍ ആയിരിക്കണം നമ്മള്‍. ഞാന്‍ അങ്ങനെ ആയിരുന്നു” യുവരാജ് പറഞ്ഞു. നായകനായില്ലെങ്കിലും യുവരാജിന്‍റെ പ്രകടനം ഇന്ത്യയുടെ കിരീടം നേട്ടത്തില്‍ നിര്‍ണായകമായി.

Latest Stories

മഞ്ഞുമ്മൽ ബോയ്‌സും, ആവേശവും, ആടുജീവിതവുമെല്ലാം ഹിറ്റായത് ഞങ്ങൾക്ക് വലിയ ബാധ്യത: ഡിജോ ജോസ് ആന്റണി

അല്ലു അർജുൻ പ്രേമലു കണ്ടിട്ട് നല്ല അഭിപ്രായം അറിയിച്ചുവെന്ന് ഫഹദിക്ക പറഞ്ഞു: നസ്‌ലെന്‍

വിമർശകരുടെ വായടപ്പിച്ച് കിംഗ് കോഹ്‌ലി; പുതിയ റെക്കോർഡുമായി വീണ്ടും താരം

കരൺ ശർമ്മയെ വിരട്ടി വിരാട് കോഹ്‌ലി, ഇതൊന്നും കണ്ടുനിൽക്കാൻ കിങ്ങിന് പറ്റില്ല; പേടിച്ച് ബോളർ, സംഭവം ഇങ്ങനെ

വോട്ടിനായി തീവ്രവാദ സംഘടനയെ കൂട്ടുപിടിച്ചു; കോണ്‍ഗ്രസിനെതിരെ ആരോപണവുമായി മോദി

'എട മോനെ.. അമ്പാനോട് പറഞ്ഞ് രംഗണ്ണന്റെ ലൈസൻസ് എടുത്തോ'; ചിത്രം പങ്കുവെച്ച് ജിതു മാധവൻ

ഈ പ്രായത്തിൽ വിശ്വസുന്ദരിയോ ! പ്രായം ഒന്നിനും തടസ്സമല്ലെന്ന് കാണിച്ചുതന്ന അറുപതുകാരി...

ഞാൻ എന്തെങ്കിലും മിണ്ടിയാൽ തീ പടരുമെന്ന് സലാ, സൂപ്പർ താരവും ആയിട്ടുള്ള പ്രശ്നത്തെക്കുറിച്ച് ക്ളോപ്പ് പറയുന്നത് ഇങ്ങനെ

ഫാമിലി എന്റർടെയ്‌നർ ഴോണറിൽ ഈ വർഷം സിനിമ വന്നിട്ടില്ല, അതിനാൽ എല്ലാതരം പ്രേക്ഷകർക്കും ഒരുപോലെ പവി കെയർ ടേക്കർ ആസ്വദിക്കാം: വിനീത് കുമാർ

പാലക്കാട് വയോധിക മരിച്ചത് സൂര്യാഘാതമേറ്റ്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്